കൊ​റോ​ണ​ക്കാ​ല​ത്തു ഹൃ​ദ​യ​ങ്ങ​ളെ തൊ​ട്ടു സ​ന്യാ​സി​നി​മാ​ര്‍ പാ​ടു​ന്നു
കൊ​റോ​ണ​ക്കാ​ല​ത്തു സം​ഗീ​തം ആ​ശ്വാ​സ​മാ​ണ്, പ്ര​തീ​ക്ഷ​യാ​ണ്. സ​ന്യാ​സി​നി​ക​ളു​ടെ പ്രാ​ര്‍​ഥ​നാ​പൂ​ര്‍​ണ​മാ​യ ഈ​ണ​വും നാ​ദ​വും കൂ​ടി​യാ​കു​മ്പോ​ള്‍ പാ​ട്ട് ഹൃ​ദ​യ​ങ്ങ​ളി​ല്‍ തൊ​ടും. കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​എം​സി, എ​സ്ഡി ജ​ന​റ​ലേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ വീ​ഡി​യോ ഗാ​ന​ങ്ങ​ള്‍ യൂ​ട്യൂ​ബി​ല്‍ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

"ഗോ ​ഗോ ഗോ ​എ​വേ കൊ​റോ​ണ, ഗോ ​എ​വേ ഫ്രം ​അ​സ്, ഗോ ​എ​വേ ഫ്രം ​ദി​സ് വേ​ള്‍​ഡ്, ആ​ന്‍​ഡ് ലെ​റ്റ് മീ ​ബീ ഫ്രീ..' ​എ​ന്നാ​രം​ഭി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഗാ​ന​മാ​ണു സി​എം​സി സ​ന്യാ​സി​നി​ക​ള്‍ ഒ​രു​ക്കി​യ​ത്. കൊ​റോ​ണ​യു​ടെ വി​പ​ത്തു​ക​ള്‍ ഇ​ല്ലാ​താ​യി സ​ന്തോ​ഷ​ത്തിന്‍റെ പു​തു​ലോ​ക​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന​യാ​ണു വ​രി​ക​ളി​ലെ ഉ​ള്ള​ട​ക്കം.

സി​സ്റ്റ​ര്‍ അ​ക്വി​ന​യാ​ണു വ​രി​ക​ളെ​ഴു​തി ഈ​ണ​മി​ട്ട​ത്. നാ​ഗ​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി​യാ​യ സി​സ്റ്റ​റി​നൊ​പ്പം സി​സ്റ്റ​ര്‍ ജെ​യ്സി, സി​സ്റ്റ​ര്‍ മ​രി​യ ആന്‍റോ, സി​സ്റ്റ​ര്‍ ഗ്ലോ​റി മ​രി​യ, സി​സ്റ്റ​ര്‍ ജി​സ് മ​രി​യ, സി​സ്റ്റ​ര്‍ ഹി​ത, സി​സ്റ്റ​ര്‍ ജെ​സ്മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഗാ​നം ആ​ല​പി​ച്ചു. പ​ന്ത്ര​ണ്ടു പ്രോ​വി​ന്‍​സു​ക​ളി​ല്‍ നി​ന്നു​ള്ള ഈ ​സ​ന്യാ​സി​നി​മാ​ര്‍ ആ​ലു​വ​യി​ലെ സി​എം​സി മൗ​ണ്ട് കാ​ര്‍​മ​ല്‍ ജ​ന​റ​ലേ​റ്റി​ലാ​ണു സേ​വ​നം ചെ​യ്യു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു ജ​ന​റ​ലേ​റ്റി​ലാ​യി​രു​ന്നു ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി സ​ന്യാ​സി​നി​ക​ള്‍ മാ​സ്കു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​തു​മെ​ല്ലാം ഗാ​ന​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ളാ​വു​ന്നു​ണ്ട്.

മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ സി​ബി​യും ക​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ആ​നി ഡേ​വി​സും മ​റ്റു കൗ​ണ്‍​സി​ല​ര്‍​മാ​രും സം​ഗീ​ത​സം​രം​ഭ​ത്തി​നു പി​ന്തു​ണ​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​എം​സി വി​ഷ​ന്‍ ഏ​പ്രി​ല്‍ 25നു ​യൂട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഗാ​നം ഇ​തി​ന​കം 1.30 ല​ക്ഷം പേ​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞു.



എ​ന്‍ ദൈ​വ​മേ നീ ​എ​ന്നും, എ​ന്‍ സ​ഹാ​യ​ക​ന്‍, എ​ന്‍ ദു​ഖ​ങ്ങ​ളെ​ല്ലാം മാ​റ്റു​ന്ന​വ​ന്‍, ക​രു​ണാ​മ​യ​ന​ല്ലോ ദൈ​വം.. എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണു അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ര്‍ (എ​സ്ഡി) സ​ന്യാ​സി​നി സ​മൂ​ഹ​ത്തിന്‍റെ വി​വി​ധ പ്രോ​വി​ന്‍​സു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ചേ​ര്‍​ന്നു പാ​ടി​യ​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ കാ​ല​ത്തു വേ​ദ​നി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യും വെ​ളി​ച്ച​മാ​യും ദൈ​വ​ത്തെ വി​ളി​ച്ചു പാ​ടു​ന്ന​താ​ണു ഗാ​ന​ത്തി​ന്‍റെ വ​രി​ക​ള്‍.

ശാ​സ്ത്രീ​യ​സം​ഗീ​ത ക​ച്ചേ​രി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സാ​ണു ഗാ​ന​മെ​ഴു​തി ഈ​ണ​മി​ട്ട​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​റു പ്രോ​വി​ന്‍​സു​ക​ളി​ലും ത​മി​ഴ്നാ​ട് മി​ഷ​ന്‍ റീ​ജ​ണി​ല്‍ നി​ന്നു​മു​ള്ള സ​ന്യാ​സി​നി​ക​ളാ​ണ് അ​ത​തു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു പാ​ട്ടി​ന്‍റെ വ​രി​ക​ള്‍ പാ​ടി​യ​ത്.

സി​സ്റ്റ​ര്‍ തെ​രേ​സ് തു​മ്പ​ശേ​രി, സി​സ്റ്റ​ര്‍ റോ​സി​യ, സി​സ്റ്റ​ര്‍ നീ​തു സ്ക​റി​യ, സി​സ്റ്റ​ര്‍ ഷി​യോ​ണ, സി​സ്റ്റ​ര്‍ വി​ന​യ, സി​സ്റ്റ​ര്‍ ഗ്രേ​സ്മി, സി​സ്റ്റ​ര്‍ നി​യ തെ​രേ​സ, സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സ്, സി​സ്റ്റ​ര്‍ ക്ലെ​യ​ര്‍ ടോം, ​സി​സ്റ്റ​ര്‍ ലി​സ് ജോ​സ്, എ​ന്നി​വ​രാ​ണു പാ​ട്ടു​കാ​ര്‍. ഫാ. ​ജേ​ക്ക​ബ് കോ​റോ​ത്ത് എ​ഡി​റ്റിം​ഗ് ന​ട​ത്തി. എ​സ്ഡി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ റെ​യ്സി, സി​സ്റ്റ​ര്‍ അ​മ​ല, സി​സ്റ്റ​ര്‍ ആ​ല്‍​ഫി, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ്രോ​ത്സാ​ഹ​ന​മാ​യി.



എ​സ്ഡി മീ​ഡി​യ ചൊവ്വാഴ്ച യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഒ​രു​ദി​വ​സം കൊ​ണ്ട് ആ​യി​ര​ങ്ങ​ള്‍ കേ​ട്ടു.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.