ഫ്ളെക്സ് ടേപ്പിലൊരു സ്പൈഡര്മാന്!
Monday, November 1, 2021 1:21 PM IST
യൂട്യൂബറാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരനായ ലിയാം തോംസണ്‍. ഒരു ദിവസം അദ്ദേഹം ഒരു പരസ്യം കണ്ടു. ഒരു ഫ്ളെക്സ് ടേപ്പിന്റെ പരസ്യം. ശക്തമായ വാട്ടര്‍പ്രൂഫ്, നന്നായി ഒട്ടിയിരിക്കും അങ്ങനെ പല വാഗ്ദാനങ്ങളുമുള്ള ഒരു പരസ്യം. എങ്കില്‍ അത് പരിശോധിക്കാം എന്നു തന്നെ ലിയാം ഉറപ്പിച്ചു. ആ പരീക്ഷണം ലിയാമിനെ സ്പൈഡര്മാനാക്കിയിരിക്കുകയാണ്.
കണക്കുകൂട്ടി കണ്ടുപിടിച്ചു
ഫ്ളെക്സ് ടേപ്പ് യഥാര്‍ഥത്തില്‍ എത്രത്തോളം ശക്തമാണെന്ന് തെളിയിക്കാന്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ യൂടൂബ് ചാനലിനുള്ള ഉള്ളടക്കം സൃഷ്ടിക്കാനും അദ്ദേഹം തീരുമാനിച്ചു.അതിനായി ചില കണക്കുകൂട്ടലുകള്‍ നടത്തി ഉത്തരം കണ്ടെത്തുകയു ചെയ്തു ലിയാം.
ഒരു ഫ്ളെക്സ് ടേപ്പിന്റെ ഭാരം 45 പൗണ്ട് ( 20 കിലോയിലധികം) ആണ് . എനിക്ക് രണ്ട് കൈകളും കാലുകളും ഉണ്ട്. അതുപയോഗിച്ച് 4 ഫ്ളെക്സ് ടേപ്പ് ഉയര്‍ത്താന്‍ കഴിയും. '45 x 4 = 180, എന്റെ ഭാരം 180 പൗണ്ടില്‍ താഴെയാണ്, അതിനാല്‍ എനിക്ക് ഫ്ളെക്സ് ടേപ്പ് ഉപയോഗിച്ച് ഒരു ഭിത്തിയില്‍ പറ്റിനില്‍ക്കാന്‍ കഴിയും എന്നിങ്ങനെയായിരുന്നു ലിയാമിന്റെ കണ്ടെത്തല്‍.
ആദ്യത്തെ ശ്രമം
ചുവരുകളില്‍ സ്പൈഡര്‍മാനെപ്പോലെ പറ്റിച്ചേര്‍ന്നു നിന്ന് ഒരു സൂപ്പര്‍ഹീറോ ആകണമെങ്കില്‍ ഒരു വേഷം ആവശ്യമായിരുന്നു.ചില പഴയ കയ്യുറകളും ഷൂകളും കണ്ടെത്തി അവയില്‍ ഫ്ളെക്സ് ടേപ്പിന്റെ ഒരു ചെറിയ ചതുരകഷ്ണങ്ങള്‍ വെച്ചുപിടിപ്പിക്കലായിരുന്നു ലിയാമിന്റെ ആദ്യത്തെ പ്ലാന്‍. ഈ കാര്യങ്ങളൊക്കെ ലിയാം തന്റെ യൂടൂബ് വീഡിയോയില്‍ വിവരിക്കുന്നുണ്ട്.
'സൂപ്പര്‍ സ്യൂട്ട്' സൃഷ്ടിച്ച ശേഷം, ലിയാം ഒരു കടയില്‍ നിന്നും കുറച്ച് മരം വാങ്ങി. അതു കൊണ്ട് ഒരു മതില് നിര്‍മ്മിച്ചു.അതിനെ പൂന്തോട്ടത്തില്‍ സ്ഥാപിച്ചു. ആ ഭിത്തിയില്‍ സ്പൈഡർമാൻ വേഷത്തിൽ 30 സെക്കന്‍ഡ് നിന്ന് വീഡിയോ ഏടുക്കാനായിരുന്നു ശ്രമം എന്നാല്‍ അത് സാധിച്ചില്ല. ഷൂ മതിലില്‍ ഒട്ടിപ്പിടിച്ചു പോയി.
വീണ്ടു പരിശ്രമം
ആദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും ലിയാം തന്റെ പരിശ്രമത്തെ ഉപേക്ഷിക്കുന്നതെയില്ല. കൂടുതല്‍ ടേപ്പ് ഉള്‍പ്പെടുന്ന 'സൂപ്പര്‍ സ്യൂട്ട് നമ്പര്‍ 2' നിര്‍മ്മിക്കാനായി അടുത്തശ്രമം. എന്തായാലും ഈവ ശ്രമത്തില്‍ അവന് വിജയിച്ചു. ലിയാം തന്റെ താല്‍ക്കാലിക ഭിത്തിയില്‍ 46 സെക്കന്‍ഡ് സ്പൈഡര്‍മാനെപ്പോലെ നിന്നു. വിജയം എന്റേതാണ്. അത് താന്‍ നേടി എന്നായിരുന്നു ലിയാം പരിശ്രമങ്ങള്‍ വിജയിച്ചപ്പോള്‍ പറഞ്ഞത്.