വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ പേരുള്ള റോസാച്ചെടി വൈറ്റ് ഹൗസ് ഉദ്യാനത്തിൽ
Friday, August 28, 2020 7:47 PM IST
വി​​ശു​​ദ്ധ ജോ​​​ണ്‍ പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ പേ​​​രു​​ള്ള റോ​​​സ​​​ച്ചെ​​​ടി വൈ​​​റ്റ് ഹൗ​​​സ് ഉ​​​ദ്യാ​​​ന​​​ത്തി​​​ല്‍. വൈ​​​റ്റ് ഹൗ​​​സി​​​ലെ റോ​​​സ് ഗാ​​​ര്‍ഡ​​​ൻ പു​​​ന​​​ര്‍രൂ​​​പ​​​ക​​​ല്പ​​ന ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​​റോ​​​സ​​ച്ചെ​​ടി പൂ​​​ന്തോ​​​ട്ട​​​ത്തി​​​ൽ സ്ഥാ​​നം പി​​ടി​​ച്ച​​ത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് ഉ​​​ദ്യാ​​​നം തു​​​റ​​​ന്ന​​​ത്. പ്ര​​​ഥ​​​മ വ​​​നി​​​ത മെ​​​ലേ​​​നി​​​യ ട്രം​​​പി​​​ന്‍റെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു റോ​​​സ് ഗാ​​​ര്‍ഡ​​​ന്‍റെ പു​​​ന​​​ര്‍നി​​​ര്‍മാ​​​ണം ന​​​ട​​​ന്ന​​​ത്. വെ​​​ളു​​​ത്ത​​​നി​​​റ​​​ത്തി​​​ലു​​​ള്ള അ​​ത്യാ​​ക​​ർ​​ഷ​​കമാ​​യ റോ​​സാ പു​​ഷ​​പ​​മാ​​ണി​​ത്. ഇ​​തു​​കൂ​​​ടാ​​​തെ ജെ​​​എ​​​ഫ്‌​​​കെ റോ​​​സും പീ​​​സ് റോ​​​സും പൂ​​​ന്തോ​​​ട്ട​​​ത്തി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ചി​​ട്ടു​​ണ്ട്.

ഓ​​​വ​​​ല്‍ ഓ​​​ഫീ​​​സി​​​നു പു​​​റ​​​ത്താ​​​യി 1700 ച​​തു​​ര​​ശ്ര അ​​ടി​​യി​​ലാ​​ണ് ഉ​​ദ്യാ​​നം പ​​​ര​​​ന്നു കി​​​ട​​​ക്കു​​​ന്ന​​​ത്. 1913ല്‍ ​​​അ​​​ന്ന​​​ത്തെ പ്ര​​​ഥ​​​മ വ​​​നി​​​ത എ​​​ല​​​ന്‍ വി​​​ല്‍സ​​​ന്‍റെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ലാ​​​ണ് പൂ​​​ന്തോ​​​ട്ടം നി​​​ര്‍മി​​​ച്ച​​​ത്. പി​​​ന്നീ​​​ട് 1961ല്‍ ​​​പ്ര​​​ഥ​​​മ വ​​​നി​​​ത ജാ​​​ക്വ​​​ലി​​​ന്‍ കെ​​​ന്ന​​​ഡി ​പൂ​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ല്​​​ന​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി.

2006 മു​​​ത​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ ഉ​​​ദ്യാ​​​ന​​​നി​​​ര്‍മാ​​​ണ വി​​​ദ​​​ഗ്ധ​​​നാ​​​യ കീ​​​ത് സാ​​​റി ജോ​​​ണ്‍ പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ന്‍ റോ​​​സ ചെ​​​ടി വ​​​ള​​​ര്‍ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു​​​ശേ​​​ഷം വ​​​ത്തി​​​ക്കാ​​​നി​​​ലെ പൂ​​​ന്തോ​​​ട്ട​​​ത്തി​​​ലും ഇ​​​വ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ച്ചു. വ​​​ലി​​​യ പൂ​​​വാ​​​ണ് ഇ​​​തി​​​ല്‍നി​​​ന്നു​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. റോ​​​സ​​ക​​ളി​​ൽ ഏ​​​റ്റ​​​വും സൗ​​​ര​​​ഭ്യം പ​​​ര​​​ത്തു​​​ന്ന ഇ​​ന​​മാ​​ണ് ജോ​​​ണ്‍ പോ​​​ള്‍ ര​​​ണ്ടാ​​​മ​​​ന്‍ റോ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.