ദ്വീപിനൊപ്പം മങ്കും പിള്ളേരും! റഷാ പാടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Wednesday, July 7, 2021 6:52 PM IST
ശാന്തസുന്ദരമായ ലക്ഷദ്വീപിന്റെ സംരക്ഷണത്തിനു വേണ്ടി ദ്വീപുവാസികൾ നടത്തുന്ന സമരത്തിനും പ്രതിഷേധങ്ങൾക്കും ഐക്യദാർഢ്യവുമായി വിദ്യാർഥിനി ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചു "ദ്വീപിനൊപ്പം മങ്കും പിള്ളേരും' എന്ന പേരിൽ ഇറക്കിയ ഗാനമാണ് വൈറലായത്. പാട്ടിന്റെ പിന്നണിയും ആലാപനവും കാമറയും തുടങ്ങി പാട്ട് മിക്സിംഗ് വരെ ഹൈസ്കൂൾ വിദ്യാർഥികളാണ് ചെയ്തിരിക്കുന്നത്.
ഡോക്യുമെന്ററി സംവിധായകനായ അനി മങ്കിന്റെ വരികൾ ആലപിച്ചിരിക്കുന്നത് കായംകുളം ഏയ്ഞ്ചൽ ആർക്കിലെ ഒമ്പതാം ക്ലാസ്കാരി റഷാ റിനീഷ് ആണ്.