റ​ണ്‍​വേ​യി​ൽ തെ​രു​വു നാ​യ്ക്ക​ളുടെ തേർവാഴ്ച; നിലത്തിറക്കാനാവാതെ വിമാനം
Wednesday, August 14, 2019 12:50 PM IST
റ​ണ്‍​വേ​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ലാ​ൻ​ഡ് ചെ​യ്യാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ പൈ​ല​റ്റ് വി​മാ​നം തി​രി​കെ പ​റ​ത്തി. ഗോ​വ​യി​ലെ ദ​ബോ​ലിം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. മും​ബൈ​യി​ൽ നി​ന്നും വ​ന്ന എ​യ​ർ​ഇ​ന്ത്യ​യു​ടെ വി​മാ​ന​മാ​ണ് തെ​രു​വ് നാ​യ​ക്ക​ൾ കാ​ര​ണം ലാ​ൻ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്.

വി​മാ​ന​ത്തി​ന് ലാ​ൻ​ഡ് ചെ​യ്യാ​നു​ള്ള എ​ല്ലാ അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു വി​മാ​നം നി​ല​ത്തെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് റ​ണ്‍​വേ​യി​ൽ കൂ​ടി തെ​രു​വ് നാ​യ്ക്ക​ൾ ന​ട​ക്കു​ന്ന​ത് പൈ​ല​റ്റ് ക​ണ്ട​ത്. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഇ​ത് എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​റെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

തി​രി​കെ പ​റ​ന്ന വി​മാ​നം അ​ന്ത​രീ​ക്ഷ​ത്തി​ൽ കൂ​ടി പ​തി​ന​ഞ്ച് മി​നി​ട്ട് വ​ട്ട​മി​ട്ട​മി​ട്ട​തി​നു ശേ​ഷ​മാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. രാ​വി​ലെ മൂ​ന്നി​നാ​യി​രു​ന്നു വി​മാ​നം എ​ത്തി​യ​ത്. അ​തു​കൊ​ണ്ട് റ​ണ്‍​വേ വ്യ​ക്ത​മാ​യി കാ​ണു​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യോ​ട് ചേ​ർ​ന്ന് നി​ര​വ​ധി തെ​രു​വ് നാ​യ​ക്ക​ൾ അ​ല​യു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.