സു​ധീ​ഷ് കൈ​വ​ച്ചാ​ൽ ക​ടു​കു​മ​ണി​യി​ലും വി​സ്മ​യം വി​രി​യും; വൈ​റ​ലാ​യി താ​ര​ചി​ത്ര​ങ്ങ​ൾ
Wednesday, August 25, 2021 4:53 PM IST
ക​ട​ലോ​ളം ആ​രാ​ധ​ന​യും സ്നേ​ഹ​വും ക​ടു​കു​മ​ണി​ക​ൾ കൊ​ണ്ട് ചേ​ർ​ത്തു വ​ച്ച​പ്പോ​ൾ കാ​ൻ​വാ​സി​ൽ വി​രി​ഞ്ഞ​ത് താ​ര രാ​ജാ​ക്ക​ൻ​മാ​ർ‌. മി​മി​ക്രി ക​ലാ​കാ​ര​ൻ സു​ധീ​ഷ് അ​ഞ്ചേ​രി ക​ടു​കു​മ​ണി​ക​ൾ കൊ​ണ്ട് തീ​ർ​ത്ത മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ത​രം​ഗ​മാ​കു​ന്നു.

ക​ടു​കു മ​ണി​ക​ൾ ചേ​ർ​ത്ത് വ​ച്ച് സൃ​ഷ്ടി​ച്ച ഈ​ചി​ത്ര​ങ്ങ​ൾ സൂ​പ്പ​ർ സ്റ്റാ​റു​ക​ളു​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യം ക​ടു​കി​ൽ തീ​ർ​ത്ത​ത് മു​ൻ​രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൾ​ക​ലാ​മി​നെ​യാ​യി​രു​ന്നു. ഈ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു അ​ത്ഭു​ത ചി​ത്ര​ങ്ങ​ളു​ടെ സൃ​ഷ്ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ സു​ധീ​ഷി​നെ പ്രേ​രി​പ്പി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ മ​മ്മൂ​ട്ടി​യു​ടെ പു​ത്ത​ൻ​ലു​ക്ക് ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ചി​ത്ര​മാ​ണ് ക​ടു​കു​മ​ണി ക​ൾ കൊ​ണ്ട് സൃ​ഷ്ടി​ച്ച​ത്.

ലാ​ലേ​ട്ട​നെ ക​ടു​കു​മ​ണി​യി​ൽ ഒ​രു​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​പ്പോ​ൾ​ത​ന്നെ ആ​ദ്യം ഓ​ർ​മ്മ​യി​ൽ വ​ന്ന​ത് തൂ​വാ​ന​തു​മ്പി​യി​ലെ ജ​യ​കൃ​ഷ്ണ​നേ​യും ക്ലാ​ര​യു​മാ​ണെ​ന്ന് സു​ധീ​ഷ് പ​റ​യു​ന്നു. മ​റ്റൊ​രു ചി​ത്രം സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ‌ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ലി​ലെ ഇ​രു​വ​രും ഉ​മ്മ​വ​യ്ക്കു​ന്ന സീ​നും.

ഓ​രോ ചി​ത്ര​വും രൂ​പ​പ്പെ​ടു​ത്താ​ൻ അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം സ​മ​യം എ​ടു​ക്കും.​ത​ന്‍റെ ഈ ​ക​ടു​കു​മ​ണി ചി​ത്ര​ങ്ങ​ൾ ര​ണ്ടു സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും സു​ധീ​ഷ് പ​റ​യു​ന്നു.

മ​മ്മൂ​ക്ക​യു​ടെ മു​ൻ പേ​ഴ്സ​ണ​ൽ കു​ക്കാ​യി​രു​ന്ന ലെ​നീ​ഷ് വ​ഴി ചി​ത്രം മ​മ്മൂ​ട്ടി​ക്ക് വാ​ട്സാ​പ്പി​ൽ അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. ചി​ത്ര​ങ്ങ​ൾ ക​ണ്ട് മ​മ്മൂ​ക്ക മ​റു​പ​ടി ന​ൽ​കി​യ​താ​യും സു​ധീ​ഷ് പ​റ​യു​ന്നു. മ​ന്ത്രി കെ ​രാ​ജ​ന്‍റെ ചി​ത്ര​വും ക​ടു​കു​മ​ണി​യി​ൽ തീ​ർ​ത്തി​രു​ന്നു.

മു​ൻ​പ് വ​ള​ളി​പ്പ​യ​റി​ൽ യേ​ശു​വി​ന്‍റെ ചി​ത്ര​വും ത​ണ്ണി​മ​ത്ത​നി​ൽ കൃ​ഷ്ണ​ന്‍റെ ചി​ത്ര​വും ഒ​രു​ക്കി​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വ​ഴി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു ഉ​ദ്യ​മ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് ഈ ​ക​ലാ​കാ​ര​ൻ പ​റ​യു​ന്നു.

തൃ​ശൂ​ർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലെ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് സു​ധീ​ഷ്. സ്വ​കാ​ര്യ ചാ​ന​ലി​ലെ കോ​മ​ഡി​ഷോ​യി​ലൂ​ടെ​യാ​ണ് താ​രം അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.