സൺബാത്ത് ചെയ്യുന്ന ചിത്രം ഫേസ്ബുക്കിലിട്ടു; അത് യുവതിയുടെ ജീവൻ രക്ഷിച്ചു
Friday, July 10, 2020 8:02 PM IST
ഫേ​സ്ബു​ക്ക് പോ​ലെ ജ​ന​പ്രി​യ​മാ​യ മ​റ്റൊ​രു സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ല്ല. ഫേ​സ്ബു​ക്കി​ലൂ​ടെ പ​ല​ർ​ക്കും സ​ഹാ​യ​ങ്ങ​ളും ജോ​ലി​യു​മൊ​ക്കെ ല​ഭി​ക്കാ​റു​ണ്ട്.

ചി​ല​ർ​ക്കെ​ങ്കി​ലും ഫേ​സ്ബു​ക്കി​ലൂ​ടെ "പ​ണി'​യും കി​ട്ടാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നെ​ല്ലാം വി​ത്യ​സ്ത​മാ​ണ് ഷാ​രോ​ൺ ബാ​ഗ്‌ലെ​യു​ടെ ക​ഥ. ഇ​രു​പ​താ​മ​ത്തെ വ​യ​സു​മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ​ത​വ​ണ സ​ൺ​ബാ​ത്തി​നാ​യി ബീ​ച്ചി​ൽ പോ​കു​ന്ന​ത് ഷാ​രോ​ണി​ന്‍റെ പ​തി​വാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ൽ സ​ജീ​വ​മാ​യ​തോ​ടെ സ​ൺ​ബാ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും സ്ഥി​ര​മാ​യി അ​പ്‌​ലോ​ഡ് ചെ​യ്യു​മാ​യി​രു​ന്നു. 37കാ​രി​യാ​യ ഷാ​രോ​ൺ ഇ​പ്പോ​ഴും സ​ൺ​ബാ​ത്ത് മു​ട​ക്കാ​റി​ല്ല.

ഏ​താ​നും ദി​വ​സം മു​ന്പാ​ണ് 2009ന് ​ഇൗ​ജി​പ്തി​ൽ വ​ച്ച് എ​ടു​ത്ത, ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ​ത് ചി​ത്രം ഫേ​സ്ബു​ക്ക് മെ​മ്മ​റീ​സി​ലൂ​ടെ വീ​ണ്ടും ടൈം​ലൈ​നി​ൽ വ​ന്ന​ത്. ചി​ത്രം സൂ​ക്ഷി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം ഷാ​രോ​ണി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ത​ന്‍റെ വ​യ​റി​ന്‍റെ ഭാ​ഗ​ത്താ​യു​ള്ള മ​റു​കി​ന് പ​ഴ​യ ചി​ത്ര​ത്തി​ൽ ഇ​പ്പോ​ഴു​ള്ള അ​ത്ര​യും വ​ലു​പ്പ​മി​ല്ല. ഇ​തോ​ടെ ഷാ​രോ​ണി​ന് സം​ശ​യ​മാ​യി. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഒ​രു ഡോ​ക്‌​ട​റെ​യും ക​ണ്ടു. തു​ട​ർ​ന്നു​ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ര്യം ഡോ​ക്‌​ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത്.



ഷാ​രോ​ണി​ന് സ്കി​ൻ കാ​ൻ​സ​റി​ന്‍റെ തു​ട​ക്ക​മാ​ണ്. കാ​ൻ​സ​റി​ന്‍റെ തു​ട​ക്ക​മാ​യ​തു​കൊ​ണ്ട് ഉ​ട​ൻ​ത​ന്നെ ചി​കി​ത്സ തു​ട​ങ്ങ​നാ​യി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കാ​ൻ​സ​ർ സെ​ല്ലു​ക​ൾ ന​ശി​പ്പി​ച്ചു. ദേ​ഹ​ത്ത് ധാ​രാ​ളം മ​റു​ക് ഉ​ള്ള​തു​കൊ​ണ്ടാ​ണ് താ​ൻ ഇ​തി​ന്‍റെ വ​ലി​പ്പ​വും മ​റ്റും ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഷാ​രോ​ൺ പ​റ​യു​ന്ന​ത്.

ഏ​താ​യാ​യും ഫേ​സ്ബു​ക്കി​ൽ ഫോ​ട്ടോ ഇ​ട്ട​തു ന​ന്നാ​യി. ഫേ​സ്ബു​ക്ക് മെ​മ്മ​റീ​സ് ഫീ​ച്ച​റി​ന് ന​ന്ദി പ​റ​യു​ക​യാ​ണ് ഷാ​രോ​ണി​പ്പോ​ൾ. പു​തി​യ ചി​ത്ര​ങ്ങ​ളും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.