ഒ​രു ക​പ്പ് ചാ​യ​യ്ക്ക് 1000 രൂ​പ! ഇ​വി​ടെ എ​ന്താ​ണ് ഇ​ത്ര പ്ര​ത്യേ​ക​ത?
Wednesday, March 3, 2021 2:29 PM IST
ഒ​രു ക​പ്പ് ചാ​യ എ​പ്പോ​ൾ കി​ട്ടി​യാ​ലും കു​ടി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. കാ​ര​ണം പ​ല​ർ​ക്കും ചാ​യ​യോ​ളം പ്രി​യ​പ്പെ​ട്ട പാ​നീ​യം മ​റ്റൊ​ന്നു​മി​ല്ല.

വീ​ട്ടി​ലു​ണ്ടാ​ക്കി സ്ഥി​രം ചാ​യ കു​ടി​ച്ചാ​ലും തൃ​പ്തി പോ​രാ​തെ​യോ, പു​തി​യ രു​ചി​ക​ൾ തേ​ടി​യോ ക​ട​ക​ളി​ലേ​ക്കു പോ​കു​ന്ന​വ​രും ഏ​റെ​യാ​ണ്. സ്പെ​ഷ​ൽ ചാ​യ​ക​ളാ​ൽ പ്ര​സി​ദ്ധി നേ​ടു​ന്ന ചാ​യ​ക്ക​ട​ക​ളും ചാ​യ​ക്ക​ട​ക്കാ​രും നി​ര​വ​ധി​യു​ണ്ട്.

ചാ​യ​യി​ൽ വ്യ​ത്യ​സ്ത രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ർ​ത്ഥ പ്ര​തിം ഗാം​ഗു​ലി കോ​ൽ​ക്ക​ത്ത​യി​ൽ ഒ​രു ചാ​യ​ക്ക​ട തു​ട​ങ്ങി​യ​ത്. എ​ന്താ​യാ​ലും ഗാം​ഗു​ലി ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ന്നു. ചാ​യ​ക്ക​ട കു​റ​ഞ്ഞ കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഇ​വി​ടെ ക​പ്പൊ​ന്നി​ന് 1000 രൂ​പ വി​ല​യു​ള്ള ചാ​യ​യു​ണ്ട്. ഒ​രു ക​പ്പ് ചാ​യ​ക്ക് 1000 രൂ​പ​യോ! അ​ദ്ഭു​ത​പ്പെ​ടേ​ണ്ട, കാ​ര്യം സ​ത്യ​മാ​ണ്. ‘സി​ൽ​വ​ർ നീ​ഡി​ൽ വൈ​റ്റ് ടീ’​എ​ന്നാ​ണ് ഈ ​ചാ​യ​യു​ടെ പേ​ര്. സ്വ​ത​വേ നി​ല​വാ​ര​വും ഗു​ണ​മേ​ന്മ​യും കൂ​ടു​ത​ലാ​യ ‘വൈ​റ്റ് ടീ’ ​ഇ​ന​ത്തി​ൽ പെ​ടു​ന്ന​താ​ണി​ത്.

അ​ത്ര​മാ​ത്രം മൂ​ല്യ​മു​ള്ള തേ​യി​ല ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​ചാ​യ​യ്ക്ക് ഇ​ത്ര​യും വി​ല വ​രു​ന്ന​താ​ണെ​ന്ന് ഗാം​ഗു​ലി പ​റ​യു​ന്നു.

‘സാ​ധാ​ര​ണ ബ്ലാ​ക്ക് ടീ 100 ​കി​ലോ ഉ​ത്പാ​ദി​പ്പി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യ​ത്തി​ന്‍റെ​യും, സാ​ന്പ​ത്തി​ക ചെ​ല​വി​ന്‍റെ​യും, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ​യും മൂ​ന്ന് മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ് ഈ ​ചാ​യ​യ്ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വി​ല കൂ​ടി​യ തേ​യി​ല​ക​ളി​ലൊ​ന്നാ​ണ് ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.