കോ​പ്പി​യ​ടി ത​ട​യാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല​യി​ൽ കാ​ർ​ഡ്ബോ​ർ​ഡ്; പ്ര​തി​ഷേ​ധം
പ​രീ​ക്ഷ​യ്ക്കി​ടെ കോ​പ്പി​യ​ടി ത​ട​യാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല​യി​ൽ കാ​ർ​ഡ്ബോ​ർ​ഡ് ധ​രി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. മെ​ക്സി​ക്കോ​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ളുടെ കാഴ്ച തടസപ്പെടാതിരിക്കുവാൻ കാ​ർ​ഡ്ബോ​ർ​ഡി​ൽ ര​ണ്ട് തു​ള​ക​ളും ഇ​ട്ടി​രു​ന്നു.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ പി​താ​വാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

കോ​പാ​കു​ല​രാ​യ ര​ക്ഷി​താ​ക്ക​ൾ ഈ ​അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ ന​ൽ​കി​യ പ​രി​ശീ​ല​ന​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ഈ ​സം​ഭ​വ​ത്തി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.