ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ആ​റു കൊ​ടു​മു​ടി​ക​ൾ കാ​ൽ​കീ​ഴിലാ​ക്കി 18 വ​യ​സു​കാ​രി പൂ​ർ​ണ
Wednesday, January 1, 2020 10:47 AM IST
ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​ക​ൾ ക​യ​റി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ദി​വാ​സി വ​നി​ത​യെ​ന്ന നേ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദു​കാ​രി മാ​ള​വ​ത്ത് പൂ​ർ​ണ. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ൻ​സ​ൻ മാ​സി​ഫ് കൊ​ടു​മു​ടി (4987 മീ​റ്റ​ർ) കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ർ 26നാ​ണ് വി​ൻ​സ​ൻ മാ​സി​ഫി​ന്‍റെ നെ​റു​ക​യി​ൽ 18 വ​യ​സു​കാ​രി​യാ​യ പൂ​ർ​ണ എ​ത്തി​യ​ത്.

2014ൽ ​എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ​ന്ന ബ​ഹു​മ​തി ബ​ഹു​മ​തി​യും പൂ​ർ​ണ​യ്ക്കു ല​ഭി​ച്ചി​രു​ന്നു. 13 വ​ർ​ഷ​വും 11 മാ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു പൂ​ർ​ണ എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​യ​ത്. കി​ളി​മ​ഞ്ചാ​രോ (ആ​ഫ്രി​ക്ക, 2016), മൗ​ണ്ട് എ​ൽ​ബ്ര​സ് (യൂ​റോ​പ്പ്, 2017), മൗ​ണ്ട് അ​കോ​ൻ​കാ​ഗ്വ (തെ​ക്കേ അ​മേ​രി​ക്ക 2019), ഓ​ഷ്യാ​ന മേ​ഖ​ല​യി​ലെ മൗ​ണ്ട് കാ​ർ​ട്സ്നെ​സ് (2019) എ​ന്നി​വ​യും പൂ​ർ​ണ കാ​ൽ​കീ​ഴാ​ക്കി.

തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ജി​ല്ല​ക്കാ​രി​യാ​ണ് പൂ​ർ​ണ. ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ ദേ​വ്ദാ​സി​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ് പൂ​ര്‍​ണ. ഗ്ലോ​ബ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് യു​എ​സി​ലെ മി​ന​സോ​ട്ട സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ​പ​ഠ​നം ന​ട​ത്തു​ക​യാ​ണു പൂ​ർ​ണ.

തെ​ലു​ങ്കാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് പൂ​ർ​ണ​യു​ടെ കു​തി​പ്പി​ന് പി​ൻ​ബ​ല​മാ​കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.