ലോകത്തിലെ ഏറ്റവും കുറവ് നീളത്തോടെ ജീവിച്ചിരിക്കുന്ന കൗമാരക്കാരന്‍ എന്ന ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഇനി നേപ്പാളിലെ ദോര്‍ ബഹദൂര്‍ ഖപാംഗിക്ക്. രണ്ടടി 4.9 ഇഞ്ച് പൊക്കം മാത്രമാണ് ഈ 18 കാരനുള്ളത്.

കാഠ്മണ്ഡുവില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സമിതി സംഘടിപ്പിച്ച ചടങ്ങില്‍ വിനോദ സഞ്ചാര നിര്‍വാഹക സംഘത്തിന്‍റെ സിഇഒ ധനഞ്ജയ് റെഗ്മി ഖപാംഗിക്ക് സാക്ഷ്യപത്രം കൈമാറി. സഹോദരന്‍ നാറിനൊപ്പം എത്തിയാണ് ഡോര്‍ ഈ ബഹുമതി ഏറ്റുവാങ്ങിയത്.


ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ ജീവിച്ചിരിക്കുന്ന സ്ത്രീ നാഗ്പൂരിലുള്ള ജ്യോതി ആംഗെയാണ്. 2009ല്‍ ഈ ബഹുമതി കരസ്ഥമാക്കിയ അവര്‍ക്ക് രണ്ടടി മാത്രമാണ് ഉയരം.