മാല കവരാൻ ശ്രമിച്ച മോഷ്ടാവിന് വാതിൽ കൊടുത്ത കിടിലൻ പണി
Thursday, December 6, 2018 4:10 PM IST
എത്ര മിടുക്കന്മാരായ മോഷ്ടാക്കളാണെങ്കിലും ചിലപ്പോഴൊക്കെ ഒരിക്കലും രക്ഷപെടുവാൻ സാധിക്കാത്ത വിധം അവർ കുടുങ്ങാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ തായ്ലൻഡിലെ ഒരു ജൂവല്ലറിയിൽ അരങ്ങേറിയത്.
ജൂവല്ലറിക്കുള്ളിലേക്ക് എത്തിയ ഒരു യുവാവിനെ ജീവനക്കാരൻ മാല കാണിക്കുമ്പോൾ അദ്ദേഹം അത് വാങ്ങി കഴുത്തിലണിഞ്ഞ് അൽപ്പ നിമിഷങ്ങൾക്കുള്ളിൽ മാലയുമായി ഇവിടെ നിന്നും ഓടി രക്ഷപെടുവാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ഓടി ചെന്ന് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് താൻ ശരിക്കും കുടുങ്ങിയെന്ന് മോഷ്ടാവിന് ബോധ്യയമായത്. കാരണം മോഷ്ടാവ് ഓടി ചെന്ന് വാതിൽ തുറക്കുവാൻ ശ്രമിച്ചപ്പോൾ വാതിൽ ലോക്കായി കിടക്കുകയായിരുന്നു.
തനിക്ക് ഇനിയൊന്നും ചെയ്യുവാൻ സാധിക്കില്ലെന്ന് ബോധ്യമായ മോഷ്ടാവ് മാല കഴുത്തിൽ നിന്നും ഉൗരി ജീവനക്കാരന് തിരികെ നൽകുകയും ചെയ്തു. തുടർന്ന് പോലീസ് എത്തിയതിനു ശേഷമാണ് ജീവനക്കാരൻ വാതിൽ തുറന്നത്. കടയിലെ സിസിടിവി കാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.