സ്പൂ​ൺ മൈ​ക്ക് ആ​ക്കി, ആ​ശു​പ​ത്രി കി​ട​ക്ക വേ​ദി​യാ​ക്കി; വേ​ദ​ന മ​റ​ന്ന് പാ​ടി​ത്ത​ക​ർ​ത്ത് കു​രു​ന്ന്
ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നി​ന്നു​ള്ള ഒ​രു കു​രു​ന്നി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഗാ​നം വാ​ർ​ഡി​ലെ ടി​വി​യി​ൽ വ​ന്ന​പ്പോ​ൾ കൈ​യി​ൽ കി​ട്ടി​യെ സ്പൂ​ൺ മൈ​ക്ക് ആ​ക്കി ഒ​പ്പം പാ​ടു​ക​യാ​ണ് മി​ഗ്വേ​ൽ എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ൻ.

ബ്ര​സീ​ലി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ഈ ​വീ​ഡി​യോ. ഗ്യാ​സ്ട്രോ എ​ന്‍റ​റൈ​റ്റി​സ് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​താ​ണ് മി​ഗ്വേ​ൽ. വേ​ദ​ന​യ്ക്കി​ട​യി​ലും പ്രി​യ​ഗാ​നം കേ​ട്ട​പ്പോ​ൾ ആ​വേ​ശ​ഭ​രി​ത​നാ​യി ആ​ടി​പ്പാ​ടു​ക​യാ​യി​രു​ന്നു കു​ട്ടി.

ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ പെ​രി​കി​ൾ​സ് ഫാ​രി​യ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​പ്പാ​ട്ട് വൈ​റ​ലാ​യി മാ​റി​യ​ത്. ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മി​ഗ്വേ​ൽ ഇ​പ്പോ​ൾ വീ​ട്ടി​ലാ​ണെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.