ആ​ടാ​ണ്, വ​ലി​യ പാ​ടാ​ണ്! ആ​ട് മൂ​ലം പൊ​റു​തി​മു​ട്ടി ഒ​രു നഗരം!
തു​ർ​ക്കി​യി​ലെ ഗ്യാ​ങ്സ്റ്റേ​ഴ്സി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം ഗ്യാ​ങ്സ്റ്റേ​ഴ്സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ഒ​രു ആ​ട് ഒ​രു ചെ​മ്മ​രി​യാ​ട് മൂ​ന്ന് ചെ​മ്മ​രി​യാ​ട്ടി​ൻ കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണ് ന​ഗ​ര​ത്തെ വി​റ​പ്പി​ച്ച ഗ്യാ​ങ്സ്റ്റേ​ഴ്സ്. ഉ​ട​മ​സ്ഥ​ന്‍റെ അ​ടു​ത്ത് നി​ന്ന് പോ​യ ഇ​വ​ർ സി​റ്റി ഹാ​ളി​ന്‍റെ പ​രി​സ​ര​ത്താ​ണ് ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത്.

സി​റ്റി ഹാ​ളി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​രെ​യും വ​ഴി​യെ പോ​യ​വ​രെ​യും ആ​ട്ടി​ൻ​കൂ​ട്ടം ഓ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​ടു​വി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ എ​ത്തി​യാ​ണ് ആ​ട്ടി​ൻ കൂ​ട്ട​ത്തെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ആ​ടു​ക​ളെ പി​ന്നീ​ട് ഉ​ട​മ​സ്ഥ​ന് കൈ​മാ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.