ആ​ദി​യും ആ​രോ​ണും തു​ട​ങ്ങി, ലേ​ലം വൈ​റ​ലാ​യി; വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കെ​ത്തി​യ​ത് ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ
കണ്ണൂർ കു​ന്ന​രു​വി​ലെ ആ​ദി​യും ആ​രോ​ണും സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത കോ​ഴി​ക​ളി​ൽ തു​ട​ങ്ങി​യ ലേ​ലം വൈ​റ​ലാ​യി. ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം ലേ​ല​ത്തു​ക​യെ​ത്തി​യ​തോ​ടെ ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച ലേ​ലം ഇ​ന്നും തു​ട​രേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ലേ​ല​ത്തി​ലേ​ക്കാ​യി കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​താ​ണ് ലേ​ലം ഇ​ന്നും തു​ട​രാ​നി​ട​യാ​ക്കി​യ​ത്.

കു​ന്ന​രു യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി ജാ​ക്സ​ണും സ​ഹോ​ദ​ര​ൻ ആ​രോ​ണ്‍ ജാ​ക്സ​ണു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​ഴി​ക​ളെ സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ് ആ​രം​ഭ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പി​ആ​ർ​ഒ ജാ​ക്സ​ണ്‍ ഏ​ഴി​മ​ല​യും ഭാ​ര്യ ജി​നി​യ​യും അ​മ്മ റീ​ത്താ​മ്മ​ച്ചി​യും വ​ള​ർ​ത്തി​വ​ന്ന കോ​ഴി​ക​ളെ​യാ​ണ് ഇ​തി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ഈ ​കോ​ഴി​ക​ൾ​ക്ക് ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക വാ​ക്സി​ൻ ചാ​ല​ഞ്ചി​നാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച ജാ​ക്സ​ണ്‍ അ​തി​നാ​യി ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് ജ​ന​കീ​യ ലേ​ലം.

ജ​ന​കീ​യ ലേ​ലം

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​പി​എം ഏ​ഴി​മ​ല എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ലേ​ലം. വാ​ക്സി​ൻ ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലേ​ല​ത്തി​നാ​യി മ​റ്റു​ള്ള സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം​കൂ​ടി ഇ​വ​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ആ​ദ്യ​ദി​വ​സ​ത്തെ ലേ​ലം ഉ​റ​പ്പി​ച്ച പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തെ​ഷ്യ​സ്റ്റ് ഡോ. ​അ​നി​ൽ ഈ ​കോ​ഴി​ക​ളെ വീ​ണ്ടും ലേ​ലം ചെ​യ്യാ​നാ​യി സം​ഭാ​വ​ന ചെ​യ്ത​തോ​ടെ​യാ​ണ് ലേ​ലം പു​തി​യ ത​ല​ത്തി​ലേ​ക്കെ​ത്തി​യ​ത്. പി​ന്നീ​ട് ജാ​ക്സ​ന്‍റെ ജ്യേ​ഷ്ഠ​ൻ ചാ​ൾ​സ​ന്‍റെ ’ചാ​ൾ​സ​ണ്‍ ഏ​ഴി​മ​ല സ്വി​മ്മിം​ഗ് അ​ക്കാ​ദ​മി’​യു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി ലേ​ലം.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ലേ​ലം ഉ​റ​പ്പി​ച്ച വേ​ലി​യാ​ട്ട് ച​ന്ദ്ര​ൻ, ജി​ത്തു ഏ​ഴി​മ​ല, കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഒ റോ​ജ​ൻ, കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി സു​രേ​ഷ് ലോ​റ​ൻ​സ്, ഏ​ഴി​മ​ല​യി​ലെ ബാ​ബു ഷേ​ർ​ളി, കു​ന്ന​രു തെ​ക്കേ​ഭാ​ഗ​ത്തെ പ്ര​മോ​ദ് എ​ന്നി​വ​ർ ഡോ​ക്ട​റു​ടെ മാ​തൃ​ക സ്വീ​ക​രി​ച്ച് ലേ​ല​മു​റ​പ്പി​ച്ച കോ​ഴി​ക​ളെ വീ​ണ്ടും ലേ​ല​ത്തി​നാ​യി സം​ഭാ​വ​ന ചെ​യ്തു.

ഇ​ങ്ങി​നെ ആ​ദി​യും ആ​രോ​ണും ന​ൽ​കി​യ പ​ത്ത് കോ​ഴി​ക​ൾ​ക്ക് മാ​ത്ര​മാ​യി വി​ളി​ച്ച ലേ​ല​ത്തു​ക 50,600 ആ​യി ഉ​യ​ർ​ന്നു. ഇ​തി​നി​ട​യി​ൽ ക​ണ്ണൂ​ർ താ​ളി​ക്കാ​വി​ലെ നാ​ലു​വ​യ​സു​കാ​ര​ൻ സാം​രം​ഗ് കൃ​ഷ്ണ നാ​ല് ഗി​നി​ക്കോ​ഴി​ക​ളെ സം​ഭാ​വ​ന ചെ​യ്തു.

ഇ​തി​ന്‍റെ ലേ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ട്ടി​ൽ വ​ള​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന ര​ണ്ട് ആ​ടു​ക​ളെ​ക്കൂ​ടി ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ സാ​രം​ഗ് സം​ഭാ​വ​ന ചെ​യ്തു. ലേ​ല​ത്തി​ന്‍റെ സ​മാ​പ​ന​മാ​യി ഇ​ന്ന​ലെ രാ​ത്രി ന​ട​ത്തി​യ ഈ ​ആ​ടു​ക​ളു​ടെ ലേ​ല​മു​റ​പ്പി​ച്ച​ത് 66,100 രൂ​പ​യ്ക്കാ​യി​രു​ന്നു.

അ​വ​സാ​നം ഇ​ന്ന് രാ​ത്രി

എ​ന്നാ​ൽ, കു​ഞ്ഞി​മം​ഗ​ല​ത്തെ സു​നി​ൽ​കു​മാ​ർ താ​റാ​വും കോ​ഴി​യും ഏ​ഴി​മ​ല​യി​ലെ ജാ​ൻ​സി ബേ​ബി കോ​ഴി, തേ​ങ്ങ, മാ​ങ്ങ, ച​ക്ക എ​ന്നി​വ​യും ഷേ​ർ​ളി ബാ​ബു താ​റാ​വും പൂ​വ​ൻ കോ​ഴി​യും വാ​ക്സി​ൻ ചാ​ല​ഞ്ചി​നാ​യു​ള്ള ലേ​ല​ത്തി​നാ​യി സം​ഭാ​വ​ന ചെ​യ്ത​തോ​ടെ ലേ​ലം ഇ​ന്നും തു​ട​രേ​ണ്ടി​വ​ന്ന​ത്.

വാ​ക്സി​ൻ ചാ​ല​ഞ്ചി​ന് വേ​ണ്ടി​യു​ള്ള ലേ​ലം വൈ​റ​ലാ​വു​ക​യും ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഒ​രു​ല​ക്ഷം രൂ​പ​യോ​ളം സ​മാ​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, ഇ​ന്ന​ലെ ആ​ടു​ക​ളു​ടെ ലേ​ലം ക​ഴി​ഞ്ഞ​തോ​ടെ ആ​കെ വി​ളി​ച്ച ലേ​ല​ത്തു​ക ഒ​ന്നേ​കാ​ൽ ല​ക്ഷം ക​വി​ഞ്ഞു.

ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചി​ട്ടു​ള്ള താ​റാ​വു​ക​ളും കോ​ഴി​ക​ളും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളും ച​ക്ക, മാ​ങ്ങ, തേ​ങ്ങ എ​ന്നി​വ​യും ഇ​ന്ന് രാ​ത്രി ലേ​ലം ചെ​യ്ത് മൂ​ന്നാ​ഴ്ച​ക​ളി​ലാ​യി തു​ട​ർ​ന്നു​വ​രു​ന്ന ലേ​ല പ​ര​ന്പ​ര സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.