ഈ ​നാ​യ പി​യാ​നോ വാ​യി​ക്കു​ന്ന​തും പാ​ടു​ന്ന​തും ക​ണ്ടാ​ല്‍ നി​ങ്ങ​ള്‍ ചി​രി​ച്ചി​രി​ക്കും; വീ​ഡി​യോ
Saturday, May 20, 2023 1:06 PM IST
നാ​യ​ക​ള്‍ മ​നു​ഷ്യ​രു​മാ​യി ആ​ദ്യം ഇ​ണ​ങ്ങി​യ ജീ​വി​ക​ളാ​ണ​ല്ലൊ. മ​നു​ഷ്യ​ന്‍ ഏ​റെ പു​രോ​ഗ​മി​ച്ചെ​ങ്കി​ലും നാ​യ​ക​ള്‍ മ​നു​ഷ്യ​രു​മാ​യു​ള്ള ആ ​പ​ഴ​യ ച​ങ്ങാ​ത്തം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. മി​ക്ക​വ​രു​ടെ​യും കാ​റി​ലും വീ​ട്ടി​ലെ സെ​റ്റി​യി​ലു​മൊ​ക്കെ ഈ ​നാ​യ​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നാ​യ​ക​ളു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ന​മു​ക്ക​രി​കി​ല്‍ എ​ത്താ​റു​ണ്ട്. അ​വ​യി​ല്‍ ചി​ല​ത് വൈ​റ​ലാ​യി മാ​റാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു നാ​യ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം.

വീ​ഡി​യോ​യി​ല്‍ ഒ​രു നാ​യ പി​യാ​നോ വാ​യി​ക്കു​ന്ന​താ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​നാ​യ ഇ​രു​കാ​ലു​ക​ളി​ലാ​യി നി​ന്ന് മു​ന്‍ കാ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പി​യാ​നോ വാ​യി​ക്കു​ന്നു. മാ​ത്ര​മ​ല്ല പി​യാ​നോ ശ​ബ്ദ​ത്തി​നൊ​പ്പം ഈ ​നാ​യ ഓ​രി​യി​ടു​ക​യും ചെ​യ്യു​ന്നു.

നാ​യ​യു​ടെ ഈ ​"ഗാ​നം ആ​ല​പി​ക്ക​ല്‍' നെ​റ്റി​സ​ണ് ന​ന്നേ​ബോ​ധി​ച്ചു. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. "ഒ​രേ സ​മ​യം ചി​രി​പ്പി​ക്കു​ക​യും ഞെ​ട്ടി​ക്കു​ക​യും ചെ​യ്തു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.