നടു റോഡിൽ കുളിച്ചുകൊണ്ട് ബൈക്ക് സവാരി; എട്ടിന്റെ പണി കൊടുത്ത് പോലീസ്
Tuesday, January 28, 2020 11:09 AM IST
ബൈക്ക് ഓടിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാക്കൾക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ്. വിയറ്റ്നാമിലാണ് സംഭവം. നടുറോഡിൽ ഓടുന്ന ബൈക്കിലിരുന്ന് വെള്ളം കോരിയൊഴിച്ചും സോപ്പ് തേച്ചും രണ്ടുപേർ കുളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവം വൈറലായതിന് പിന്നാലെ ഇവരെ തേടി പോലീസ് എത്തി. ലൈസൻസ് ഇല്ലാതയും ഹെൽമറ്റ് ധരിക്കാതെയും വാഹനം ഓടിച്ചതിന് 5,500 രൂപയാണ് ഇവർക്ക് പിഴ ചുമത്തിയത്.