കേ​ര​ളം ചു​വ​ടു​വ​ച്ച ആ ​നൃ​ത്തം പ​ക​ർ​ത്തി​യ​ത് ദാ ​ഈ "കൊ​ച്ചു ഡോ​ക്ട​റാ'​ണ്
Saturday, April 10, 2021 1:41 PM IST
കേ​ര​ളം ചു​വ​ടു​വെ​ച്ച ആ 30 ​സെ​ക്ക​ൻ​ഡ് നൃ​ത്തം പ​ക​ർ​ത്തി​യ​ത് ദാ ​ഈ കൊ​ച്ചു ഡോ​ക്ട​റാ​ണ്. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി പൂ​വ​ൻ​ചാ​ലി​ൽ വീ​ട്ടി​ൽ കെ.​മു​ഷ്താ​ഖ് അ​ലി. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജാ​ന​കി​യും ന​വീ​നും ആ​ടി​ത്തി​മ​ർ​ത്ത നൃ​ത്തം വൈ​റ​ലാ​യ​പ്പോ​ൾ ആ​രാ​ണ് ഇ​ത് ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​ല​രും ചോ​ദി​ച്ചി​രു​ന്നു. ഒ​രു പ്ര​ഫ​ഷ​ണ​ൽ ക്യാ​മ​റ​മാ​ന്‍റെ കൈ​ത്ത​ഴ​ക്ക​ത്തോ​ടെ​യാ​ണ് 30 ​സെ​ക്ക​ൻഡ് ച​ടു​ല നൃ​ത്തം ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്.

ഡാ​ൻ​സ് വൈ​റ​ലാ​കു​ന്പോ​ൾ മ​ല​പ്പു​റ​ത്തെ വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി​യി​രു​ന്ന് അ​തെ​ല്ലാം നോ​ക്കി​ക്ക​ണ്ട് ആ​ഹ്ലാ​ദി​ക്കു​ക​യാ​ണ് ജാ​ന​കി​ക്കും ന​വീ​നി​നു​മൊ​പ്പം മെ​ഡി​ക്ക​ൽ പ​ഠ​നം തു​ട​രു​ന്ന മു​ഷ്താ​ഖ് അ​ലി. ന​വീ​നും ജാ​ന​കി​യും വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ഴും മു​ഷ്താ​ഖ് കാ​മ​റ​യ്ക്ക് പി​ന്നി​ൽ ത​ന്നെ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​ബ്ലി​സി​റ്റി​ക്കു വേ​ണ്ടി​യ​ല്ല അ​ത് ചി​ത്രീ​ക​രി​ച്ച​തെ​ന്ന് മു​ഷ്താ​ഖ് ദീ​പി​ക​യോ​ട് മ​ന​സു തു​റ​ന്നു...

ആ​റു മാ​സം മു​ൻ​പ് വാ​ങ്ങി​യ ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ ​നൃ​ത്ത​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്. ക്യാ​മ​റ എ​ങ്ങി​നെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് യൂ ​ട്യൂ​ബി​ലൂ​ടെ നോ​ക്കി പ​ഠി​ച്ചു. ഷൂ​ട്ട് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ബാ​ക്ക് ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ച് ഐ​ഡി​യ തോ​ന്നി​യ​ത്. അ​പ്പോ​ൾ ത​ന്നെ ആ ​രീ​തി​യി​ൽ ഷൂ​ട്ട് ചെ​യ്തു. മൂ​ന്നു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് ന​വീ​ൻ​ജാ​ന​കി ടീ​മി​ന്‍റെ നൃ​ത്തം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ൽ നി​ന്ന് ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

നൃ​ത്ത​ച്ചു​വ​ടു​ക​ളെ കു​റി​ച്ചും മൂ​വ്മെ​ന്‍റ്സി​നെ​ക്കു​റി​ച്ചും ജാ​ന​കി​യോ​ടും ന​വീ​നി​നോ​ടും സം​സാ​രി​ച്ച് ച​ർ​ച്ച ചെ​യ്ത് കൃ​ത്യ​മാ​യ ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും മു​ഷ്താ​ഖ് അ​ലി പ​റ​ഞ്ഞു. ആ​ദ്യം മൊ​ബൈ​ൽ ഫോ​ണ്‍ ട്രൈ​പ്പോ​ഡി​ൽ (ക്യാ​മ​റ സ്റ്റാ​ൻ​ഡി​ൽ) വ​ച്ചാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. പി​ന്നെ സ്റ്റാ​ൻ​ഡ് മാ​റ്റി ക​യ്യി​ലെ​ടു​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. പ​രി​ച​യ​മി​ല്ലാ​ത്ത പ​ണി​യാ​യി​ട്ടും സം​ഗ​തി വി​ജ​യി​ച്ചു​വെ​ന്ന് മു​ഷ്താ​ഖ് അ​ലി സ​ന്തോ​ഷ​ത്തോ​ടെ പ​റ​യു​ന്നു.

മ​ല​പ്പു​റ​ത്തെ വീ​ട്ടി​ൽ​നി​ന്ന് അ​ടു​ത്ത​യാ​ഴ്ച കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. നാ​ട്ടി​ലൊ​ക്കെ ചി​ല​ർ​ക്ക​റി​യാം ത​ങ്ങ​ളു​ടെ നാ​ട്ടു​കാ​ര​നാ​ണ് ആ ​അ​ടി​പൊ​ളി ഡാ​ൻ​സ് കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തെ​ന്ന്. മെ​ഡി​ക്ക​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും മു​ഷ്താ​ഖ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.