ദു​ബാ​യി​യി​ല്‍ റോ​ള്‍​സ് റോ​യ്സ് കാ​ര്‍ താ​ക്കോ​ല​ട​ക്കം വ​ഴി​യി​ലി​ട്ടാ​ല്‍ സം​ഭ​വി​ക്കു​ന്ന​ത്; വീ​ഡി​യോ
Thursday, June 8, 2023 4:05 PM IST
ഈ ലോ​ക​ത്ത് മോ​ഷ്ടാ​ക്ക​ള്‍ ഇ​ല്ലാ​ത്ത ഇ​ടം എ​വി​ടെ​യാ​ണ് കാ​ണാ​നാ​കു​ക. ക​ണ്ണൊ​ന്നു തെ​റ്റി​യാ​ല്‍ ന​മ്മു​ടെ വി​ല പി​ടി​ച്ച സാ​ധന​ങ്ങ​ള്‍ ഞൊ​ടി​യി​ട കൊ​ണ്ടാ​ണ് ഈ ​ക​ള്ള​ന്‍​മാ​ര്‍ കെെക്ക​ലാ​ക്കു​ക.

അ​പ്പോ​ള്‍ ഒ​രു റോ​ള്‍​സ് റോ​യ്സ് ക​ള്ളി​ന​ന്‍ കാ​ര്‍ അതിന്‍റെ ചാ​വി​യ​ട​ക്കം വ​ഴി​യി​ല്‍ കി​ട​ന്നാ​ല്‍ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക? മി​ക്ക​യി​ട​ങ്ങ​ളിലും കാ​റ് കി​ട​ന്നി​ട​ത്ത് ട​യ​റി​ന്‍റെ പാ​ട് മാ​ത്ര​മേ ബാ​ക്കി കാ​ണാ​ന്‍ സാ​ധ്യ​ത​യു​ള്ളു.

എ​ന്നാ​ല്‍ ദു​ബാ​യി ന​ഗ​ര​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു കാ​ര്യം ഉ​ണ്ടാ​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത് കു​റ​ച്ച് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​യ്മാ​ന്‍ അ​ല്‍ യ​മാ​ന്‍ എ​ന്ന യു​വാ​വ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ ഈ ​യു​വാ​വ് ത​ന്‍റെ റോ​ള്‍​സ് റോ​യ്സ് കാ​ര്‍ റോ​ഡി​ലൊ​രി​ട​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്. കാ​റി​ന്‍റെ താ​ക്കോ​ല്‍ വാ​ഹ​ന​ത്തി​ന​ടു​ത്താ​യി വയ്ക്കു​ന്നു. ശേ​ഷം യു​വാ​വ് ജി​മ്മി​ലേ​ക്ക് പോ​വു​ക​യാ​ണ്.

മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം തി​രി​കെ എ​ത്തു​ന്ന​ത്. നി​ര​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ളെ കാ​ണാ​നാ​കും. എ​ന്നാ​ല്‍ കാ​റും താ​ക്കോ​ലും അ​തേ സ്ഥാ​ന​ത്തു​ത​ന്നെ കാ​ണാ​ന്‍ ക​ഴി​യും. ഒ​രാ​ള്‍​പോ​ലും അ​തൊ​ന്നു തൊ​ടു​ക​യോ എ​ടു​ക്കു​ക​യോ ചെ​യ്തി​ല്ല.

അ​യ്മാ​ന്‍ താ​ന്‍ ക​ണ്ട ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​മാ​ണി​തെ​ന്ന് കു​റി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ വേ​റി​ട്ട ക​മ​ന്‍റു​ക​ള്‍ നെ​റ്റി​സ​ണ്‍ ന​ൽ​കു​ന്നു​ണ്ട്. "റോ​ള്‍​സ് റോ​യ്‌​സ് കാ​റി​നൊ​പ്പം കാമ​റാ​മാ​നെ​യും പു​റ​ത്തു നി​ര്‍​ത്തി​യി​രു​ന്നി​ല്ലേ?' എ​ന്നാ​ണൊ​രാ​ള്‍ ചോദിച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.