വേനല്‍കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ പരമാവധി പഴങ്ങള്‍ കഴിക്കാന്‍ നമുക്ക് നിര്‍ദേശങ്ങള്‍ ലഭിക്കാറുണ്ട്. വേനല്‍കാലത്തെ ഏറ്റവും പ്രിയപ്പെട്ട പഴവര്‍ഗങ്ങളിലൊന്നാണ് തണ്ണിമത്തന്‍.എങ്കില്‍ ആ തണ്ണിമത്തനില്‍ തീര്‍ത്ത മനോഹരമായ ഒരു കലാസൃഷ്ടി കണ്ടാലോ?

ഒരു സ്ത്രീ തണ്ണിമത്തനില്‍ കൊത്തിയെടുക്കുന്ന മനോഹരമായ കൊത്തുപണികളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 42 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തത് ആറരലക്ഷത്തിലധികം ആളുകളാണ്.

യുവതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വരുന്നത്. അതുല്യമായ ഈ സൃഷ്ടി നിര്‍മ്മിക്കുന്നതിന് നിങ്ങള്‍ എടുക്കുന്ന സമയവും പരിശ്രമവും വിലമതിക്കുന്നു. ഈ വീഡിയോയുടെ ഭംഗിയും ലക്ഷ്യവും മനസിലാക്കാന്‍, ആദ്യം കലയുടെ സൗന്ദര്യവും ലക്ഷ്യവും മനസ്സിലാക്കണം. നിങ്ങള്‍ കാണുന്നത് ഭക്ഷണമാണെങ്കില്‍ അതും കുഴപ്പമില്ല. ഒരാള്‍ ഇങ്ങനെ കുറിച്ചു. ലോകത്തെ അതിശയിപ്പിക്കുന്ന ഒരുപാട് ആളുകളെ നമ്മള്‍ സൂഷ്മമായി ഒന്നുനോക്കിയാല്‍ കാണാന്‍ സാധിക്കുമെന്ന് മറ്റൊരള്‍ പറയുന്നു.