അയ്യോ ചേട്ടാ പോകല്ലേ...വിവാഹ വേദിയിൽ വരനെ പിടിച്ചുവലിച്ച് പൊട്ടിക്കരഞ്ഞ് മുൻകാമുകി
Tuesday, April 9, 2019 1:43 PM IST
വരനും വധുവും നിൽക്കുന്ന വിവാഹ വേദിയിലെത്തി പൊട്ടിക്കരഞ്ഞ് വരന്റെ മുൻകാമുകി. ചൈനയിലാണ് സംഭവം.വരനും വധുവും കൈ പിടിച്ച് വേദിയിൽ നിൽക്കുമ്പോൾ സമീപമെത്തിയ മുൻകാമുകി വരന്റെ കൈയിൽ പിടിച്ചു വലിക്കുകയായിരുന്നു. വിവാഹ വസ്ത്രം ധരിച്ചാണ് ഇവർ വേദിയിലെത്തിയത്. വരൻ ദേഷ്യത്തോടെ ഇവരുടെ കൈ തട്ടി മാറ്റിയപ്പോൾ വധു ഇതെല്ലാം കണ്ട് അമ്പരന്ന് നിന്നു.
ഈ യുവാവ് വീണ്ടും വധുവിനോട് ചേർന്ന് നിന്നപ്പോൾ പൊട്ടിക്കരഞ്ഞ യുവതി ഇയാൾ ധരിച്ച കോട്ടിൽ പിടിച്ചു വലിച്ച് തന്നെ ഉപേക്ഷിച്ചു പോകരുതെന്ന് യാചിച്ചു. എന്നാൽ ബലം പ്രയോഗിച്ച് ഇവരെ മാറ്റാനാണ് വരൻ ശ്രമിച്ചത്.
ഇതെല്ലാം കണ്ട് വേദിയിൽ നിന്നും വധു ഇറങ്ങിപ്പോയപ്പോൾ വരൻ ഇവർക്കു പിന്നാലെ ഓടി. ഈ യുവതി കരഞ്ഞ് നിലത്തിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.