ഉയരം കൂടുന്തോറും ഭക്ഷണത്തിന് രുചിയും കൂടും: വൈറലായി വീഡിയോ
Wednesday, May 4, 2022 4:44 PM IST
വിശന്നാൽ ആർക്കാണെങ്കിലും ഭക്ഷണം നൽകണം.അതൊരു നൻമയാണ്. വലിപ്പ ചെറുപ്പം നോക്കാതെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ അതു നൽകാൻ കഴിയണം. എങ്കിൽ ഭക്ഷണം കൊടുക്കേണ്ടിവരുന്നത് ജിറാഫുകൾക്കാണെങ്കിലോ?

ബാൽക്കണിയിൽ ഇരുന്നുകൊണ്ട് മൂന്ന് ജിറാഫുകൾക്ക് ഭക്ഷണം നൽകുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കെനിയയിലെ നയ്റോബിയിലെ ദ ജിറാഫി മാനോർ എന്ന ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണിവ.

ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അഞ്ചുസെക്കന്‍റ് ദൈർഘ്യം മാത്രമുള്ള ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്.

അതിലൊരാൾ കുറിച്ചത് ഇങ്ങനെ: "ആറുവർഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ സ്ഥലത്ത് പോയത്. അവിടെയെത്തുന്ന അതിഥികൾക്ക് ജിറാഫുകൾക്ക് തീറ്റ നൽകാനായി അവസരം നൽകിയിരുന്നു. രാവിലെയും വൈകിട്ടും ജിറാഫിന് ഭക്ഷണം നൽകാനുള്ള സമയം അനുവദിച്ചിരുന്നു'.

ഒരുപാട് ബുദ്ധിമുട്ടുകളുള്ള ഈ ലോകത്തിൽ ഇവരുടെ ഭാവങ്ങളും പ്രകടനങ്ങളും ഒത്തിരി സമാധാനം നൽകുന്നുവെന്ന് മറ്റൊരാൾ പറയുന്നു, ഏതായാലും ജിറാഫുകളുടെ പ്രൗഢമായ നടത്തവും ഭക്ഷണം കഴിക്കലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.