വയറു വേദനയുമായി ആശുപത്രിയിൽ എത്തി; ജന്മം നൽകിയത് മൂന്ന് കുഞ്ഞുങ്ങൾക്ക്
Sunday, August 25, 2019 10:37 AM IST
ഗ​ർ​ഭ​കാ​ലം ഒ​രു സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന ഘ​ട്ട​മാ​ണ്. ത​ന്‍റെ​യു​ള്ളി​ൽ ഒ​രു കു​ഞ്ഞ് വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന അ​റി​വ് അ​ത്യാ​ന​ന്ദ​വും ഉ​ന്മേ​ഷ​വു​മാ​ണ് അ​വ​രി​ൽ ഉ​ള​വാ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് കൗ​തു​ക​ക​ര​മാ​യ ഒ​രു പ്ര​സ​വ വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഡാ​ന​റ്റ് ഗ്ലി​സ് എ​ന്ന യു​വ​തി​യാ​ണ് സം​ഭ​വ​ക​ഥ​യി​ലെ നാ​യി​ക. പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം ഡാ​ന​റ്റി​ന് ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന. ക​ട്ടി​ലി​ൽ കി​ട​ന്നു നി​ല​വി​ളി​ച്ച ഡാ​ന​റ്റി​നെ ഭ​ർ​ത്താ​വ് ഓ​സ്റ്റി​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മൂ​ത്ര​ത്തി​ൽ ക​ല്ലാ​ണെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് ഡാ​ന​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

പ​ക്ഷെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളാ​ണ് പി​ന്നീ​ട് ന​ട​ന്ന​ത്. യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ സം​ഭ​വ​മ​റി​ഞ്ഞ് ആ​ശ്ച​ര്യ​പ്പെ​ട്ടു. ഡാ​ന​റ്റ് 34 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണ്! ഡോ​ക്ട​റു​ടെ വാ​ക്കു​കേ​ട്ട് ഡാ​ന​റ്റും ഞെ​ട്ടി. ഗ​ർ​ഭ​കാ​ല​ത്ത് സാ​ധാ​ര​ണ സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഡാ​ന​റ്റി​നു​ണ്ടാ​യി​രു​ന്നി​ല്ല​ത്രേ.

വൈ​കാ​തെ ഡോ​ക്ട​ർ​മാ​ർ സി​സേ​റി​യ​ൻ ന​ട​ത്തി. ഒ​ന്നും ര​ണ്ടു​മ​ല്ല മൂ​ന്നു കു​ഞ്ഞു​ങ്ങ​ളാ​ണ് ഡാ​ന​റ്റി​ന്‍റെ വ​യ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ളേ ഉ​ള്ളു​വെ​ന്നാ​ണ് ആ​ദ്യം ഡോ​ക്ട​ർ​മാ​ർ ക​രു​തി​യ​ത്. നാ​ലു മി​നി​റ്റി​ന്‍റെ വ്യത്യാ​സ​ത്തി​ലാ​ണ് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത്.

ര​ണ്ട് ആ​ണ്‍​കു​ഞ്ഞും ഒ​രു പെ​ണ്‍​കു​ഞ്ഞു​മാ​ണ് ഡാ​ന​റ്റി​ന് ജ​നി​ച്ച​ത്. ബ്ലേ​സ്, ജി​പ്സി, നി​ക്കി എ​ന്നി​ങ്ങ​നെ​യാ​ണ് ദ​ന്പ​തി​ക​ൾ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന പേ​രു​ക​ൾ. നാ​ലു പൗ​ണ്ട് (ഏ​ക​ദേ​ശം 1.8 കി​ലോ​ഗ്രാം) ഭാ​രം ഓ​രോ കു​ഞ്ഞി​നു​മു​ണ്ടാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ച്ഛ​നും അ​മ്മ​യു​മാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഡാ​ന​റ്റും ഓ​സ്റ്റി​നും.

എസ്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.