"പ്ര​ണ​യ​ത്തെ ത​ട​ഞ്ഞു​വ​യ്ക്കാ​നാ​വി​ല്ല'; ജ​യി​ല്‍​പ്പു​ള്ളി​യെ വി​വാ​ഹം ചെ​യ്ത യു​വ​തി
Tuesday, July 30, 2024 12:32 PM IST
പ്ര​ണ​യം ആ​ര്‍​ക്ക് ആ​രോ​ട് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ല്‍ തോ​ന്നും എ​ന്ന് പ​റ​യു​വാ​ന്‍ വ​യ്യ. ആ ​നി​മി​ഷം അ​തേ​തെ​ന്ന് അ​റി​യാ​ത്ത​താ​ണ​തി​ന്‍റെ സൗ​ന്ദ​ര​വ്യം. "മ​ര​ണ​ത്തി​ലും ക​ഠി​നം' എ​ന്ന് എ​ഴു​ത​പ്പെ​ട്ട ഈ ​പ്ര​ണ​യം ഈ ​ഭൂ​മി​യി​ല്‍ ഏ​തി​ട​ത്തും ആ​ര്‍​ക്കി​ട​യി​ലും സം​ഭ​വി​ക്കാ​മ​ല്ലൊ.

എ​ന്നാ​ല്‍ അ​ത് ജ​യി​ലി​ലാ​കു​മ്പോ​ള്‍ ഒ​രു കൗ​തു​കം ആ​ര്‍​ക്കും തോ​ന്നും. അ​ത്ത​ര​മൊ​രു വേ​റി​ട്ട പ്ര​ണ​യ​ക​ഥ​യാ​ണി​ത്. ലോ​റ എ​ന്ന ജ​ര്‍​മ​ന്‍ യു​വ​തി​യാ​ണ് ഈ ​ക​ഥ​യി​ലെ നാ​യി​ക. അ​വ​ര്‍ ദു​ബാ​യി​യി​ല്‍ താ​മ​സ​മാ​ക്കി​യ വ്യ​ക്തി​യാ​ണ്.

പെ​ന്‍​പാ​ല്‍ എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴിയാ​ണ് അ​വ​ര്‍ അ​മേ​രി​ക്ക​യി​ലു​ള്ള ഒ​രു ത​ട​വു​പു​ള്ളി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​ത​ട​വു​കാ​ര​നു​മാ​യു​ള്ള ചാ​റ്റിം​ഗി​നി​ടെ ത​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ള്‍ വ​ള​രെ സ​മാ​ന​മാ​മെ​ന്ന് ലോ​റ മ​ന​സി​ലാ​ക്കി. പ​തി​യെ അ​വ​രു​ടെ സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ന് വ​ഴി​മാ​റി. ആ​റു മാ​സ​ത്തി​ന് ശേ​ഷം ഈ ​ത​ട​വു​കാ​ര​നെ കാ​ണാ​ന്‍ ലോ​റ യു​എ​സ് ജ​യി​ലി​ല്‍ പോ​ലും എ​ത്തി.


പി​ന്നീ​ട് 14 വ​ട്ടം അ​വ​ള്‍ അ​വ​നെ സ​ന്ദ​ര്‍​ശി​ച്ചു. അ​വ​ര്‍ ഒ​രു​മി​ച്ച് ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി. വൈ​കാ​തെ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത് ജ​യി​ലി​ല്‍ വ​ച്ചാ​യി​രു​ന്നു. മ​റ്റ് ത​ട​വു​പു​ള്ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സാ​ക്ഷി​ക​ളാ​യി.

എ​ന്താ​യാ​ലും ഇ​പ്പോ​ള്‍ ത​ന്‍റെ ഭ​ര്‍​ത്താ​വ് ജ​യി​ല്‍ മോ​ചി​ത​നാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ലോ​റ. 2025ല്‍ ​ലോ​റ​യു​ടെ ഭ​ര്‍​ത്താ​വ് ജ​യി​ല്‍ മോ​ചി​ത​നാ​കു​മെ​ന്നാ​ണ് വി​വ​രം. അ​വ​രു​ടെ തു​ട​ര്‍​ജീ​വി​തം മം​ഗ​ള​മാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യാ​ണ് നെ​റ്റി​സ​ണ്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.