"ഒന്ന്' കൊതിച്ചു, "ഒന്പത്' തന്നു!
ഏ​ക മ​ക​ന് കൂ​ട്ടു​വേ​ണം. ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നാ​ലു​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ബെ​ർ​ക്സ് കൗ​ണ്ടി​യി​ലു​ള്ള ജേ​ക്ക് യം​ഗ് - മാ​ക്സി​ൻ ദ​ന്പ​തി​ക​ൾ തീ​രു​മാ​നി​ച്ച​ത്. പ​ല​ത​വ​ണ ഗ​ർ​ഭം അ​ല​സി​പ്പോ​യി, ഐ​വി​എ​ഫ്, ഐ​യു​ഐ തു​ട​ങ്ങി​യ രീ​തി​ക​ൾ പ​രീ​ക്ഷി​ച്ച് ഒ​ടു​വി​ലാ​ണ് ര​ണ്ടു വ​ർ‌​ഷം മു​ന്പ് ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു കു​ട്ടി ജ​നി​ച്ച​ത്.

ഇ​നി‍​യൊ​രു ഗ​ർ​ഭ​ധാ​ര​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലു​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നാ​ലു മി​ടു​ക്ക​രെ അ​വ​ർ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. നാ​ല്, ര​ണ്ട്, പ​തി​നൊ​ന്ന് മാ​സ​വും ഒ​രു മാ​സ​വും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മ​റ്റൊ​രു അ​ത്ഭു​തം ന​ട​ന്നു.

ഇ​നി ഗ​ർ​ഭം ധ​രി​ക്കി​ല്ല​ന്ന് ക​രു​തി​യ മാ​ക്സി​ൻ വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്നു! ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം ക​ണ്ട് ദ​ന്പ​തി​ക​ൾ അ​ന്പ​രന്നു- മാ​ക്സി​ന്‍റെ വ​യ​റ്റി​ൽ വ​ള​രു​ന്നു നാ​ല് കു​ഞ്ഞു​ങ്ങ​ളാ​ണ്! സ​ന്തോ​ഷം​കൊ​ണ്ട് ഇ​രു​വ​രും വീ​ർ​പ്പു​മു​ട്ടി. ത​ങ്ങ​ളു​ടെ മ​ക​ന്‍റെ കൂ​ട്ടി​നു​വേ​ണ്ടി​യാ​ണ് നാ​ലു​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത്. ഇ​പ്പോ​ഴി​ത ദൈ​വം നാ​ലു കു​ട്ടി​ക​ളെ​ക്കൂ​ടി ത​ന്നി​രി​ക്കു​ന്നു. എ​ല്ലാം ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം -മാ​ക്സി​ൻ പ​റ​ഞ്ഞു.

ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. 32 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ജൂ​ലൈ 31ന് ​മാ​ക്സി​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. ന​വ​ജാ​ത​ശി​ശു​ക്ക​ൾ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

അ​ത്ഭു​ത ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ വ​ള​ർ​ന്നു​വ​രു​ന്ന കു​ടും​ബ​ത്തി​നാ​യി കു​റ​ച്ച് പ​ണം സ്വ​രൂ​പി​ക്കാ​ൻ ജേ​ക്കി​ന്‍റെ അ​മ്മ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണ​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. ജേ​ക്കി​ന്‍റെ വേ​ത​നം മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യം. GoFundMe എ​ന്ന പേ​ജി​ലൂ​ടെ ന​ട​ത്തി​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ല​ഭി​ച്ച​ത്.

നാ​ൽ​വ​ർ സം​ഘ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് 11 അം​ഗ​ങ്ങ​ളു​മാ​യു​ള്ള കു​ടും​ബ​മാ​യി ജീ​വി​തം ആ​രം​ഭി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ജേ​യ്ക്കും മാ​ക്സി​നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.