"ശാ​ക്തീ​ക​ര​ണം'; വി​വാ​ഹ വ​സ്ത്രം ക​ത്തി​ച്ചൊ​രു വി​വാ​ഹ​മോ​ച​നാ​ഘോ​ഷം
Wednesday, April 26, 2023 12:43 PM IST
വി​വാ​ഹ മോ​ച​നം വാ​ര്‍​ത്ത​യ​ല്ലാ​താ​യ ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ. ഇ​തി​ന് പി​ന്നി​ല്‍ പ​ല കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. എ​ന്നാ​ല്‍ പ​ല​ര്‍​ക്കും മ​ന​സി​ല്‍ മു​റി​വ് സ​മ്മാ​നി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്.

സാ​ധാ​ര​ണ മോ​ച​നം നേ​ടു​ന്ന വ്യ​ക്തി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​കെ ത​ക​ര്‍​ന്ന​വ​രോ ദുഃ​ഖി​ത​രോ ഒ​ക്കെ ആ​യാണ് കാ​ണ​പ്പെ​ടു​ക. എ​ന്നാ​ല്‍ എ​ല്ലാ​വ​രും അ​ങ്ങ​നെ അ​ല്ലാ​താ​നും.

10 വ​ര്‍​ഷം നീ​ണ്ട ത​ന്‍റെ വി​വാ​ഹ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച ഒ​രു യു​വ​തി ചെ​യ്ത കാ​ര്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വാ​ര്‍​ത്ത.ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ സ്വ​ന്തം വി​വാ​ഹ വ​സ്ത്രം ക​ത്തി​ച്ചാ​ണ് യു​വ​തി വി​വാ​ഹ​മോ​ച​നം ആ​ഘോ​ഷി​ച്ച​ത്.



അ​മേ​രി​ക്ക​യി​ലു​ള്ള ലോ​റ​ന്‍ ബ്രൂ​ക്ക് എ​ന്ന യു​വ​തി​യാ​ണ് ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്ത​ത്. 2012-ല്‍ ​വി​വാ​ഹി​ത​യാ​യ അ​വ​ര്‍ 2021 സെ​പ്റ്റം​ബ​റി​ല്‍ ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞു. ഈ ​ജ​നു​വ​രി​യോ​ടെ വി​വാ​ഹ മോ​ച​ന​ത്തി​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി അ​വ​ര്‍ സ്വ​ത​ന്ത്ര​യാ​യി.

ക​ര​ഞ്ഞു​തീ​ര്‍​ത്ത നി​മി​ഷ​ങ്ങ​ളെ മ​റ​ന്നു​ക​ള​ഞ്ഞി​ട്ട് ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി യു​വ​തി പ​റ​ഞ്ഞു. ഇ​തി​നാ​യി ഒ​രു ശാ​സ്ത്രീ​ക​ര​ണ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്താ​ന്‍ ലോ​റ​ന്‍ തീ​രു​മാ​നി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ അ​മ്മ​യു​ടെ സ​ഹാ​യ​വും ല​ഭി​ച്ചു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ ചു​വ​ന്ന വ​സ്ത്രം ധ​രി​ച്ച് വിവാഹ ചി​ത്രം കീ​റു​ന്ന യു​വ​തി​യെ കാ​ണാം. പോ​രാ​ഞ്ഞി​ട്ട് വി​വാ​ഹ വ​സ്ത്ര​ത്തി​ന് തീ​യി​ടു​ന്ന​തും വ്യ​ക്ത​മാ​ണ്. സം​ഭ​വം നെ​റ്റി​സ​ണി​ല്‍ ച​ര്‍​ച്ച​യാ​യി. വി​ഷ​യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ എ​ത്തു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.