പു​ലി​വാ​ൽ ക​ല്യാ​ണം! ഓ​ൺ​ലൈ​നി​ൽ വി​വാ​ഹ​വ​സ്ത്രം വാ​ങ്ങി പു​ലി​വാ​ലു​പി​ടി​ച്ച് വ​ധു!
Saturday, November 14, 2020 4:40 PM IST
ഓൺ​ലൈ​ൻ ഷോ​പ്പിം​ഗ് ചി​ല​ർ​ക്ക് ഹോ​ബി​യാ​ണ്. ന​ല്ല ഓ​ഫ​ർ വ​രു​ന്പോ​ൾ എ​ന്തെ​ങ്കി​ലും വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് വി​ഷ​മ​മാ​ണ്. ഫോ​ണും ലാ​പ്ടോ​പ്പും മാ​ത്രം ഓൺ​ലൈ​നി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്ന കാ​ലം മാ​റി. ഇ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം ഓ​ൺ​ലൈ​നി​ൽ വാ​ങ്ങാ​ൻ കി​ട്ടും.

ഓൺ​ലൈ​ൻ ഷോ​പ്പിം​ഗ് ചി​ല പ​ണി​ക​ളും ത​രാ​റു​ണ്ട് . ഓർഡ​ർ ചെ​യ്ത സാ​ധ​ന​ത്തി​നു പ​ക​രം മ​റ്റൊ​രു സാ​ധ​നം ത​രു​ക, ഫോ​ണി​നു പ​ക​രം ഇ​ഷ്‌​ടി​ക ല​ഭി​ക്കു​ക തു​ട​ങ്ങി​യ പ​ല സം​ഭ​വ​ങ്ങ​ളും ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗി​ൽ പ​റ്റാം. അ​ത്ത​ര​ത്തി​ലൊ​രു അ​ബ​ദ്ധ​മാ​ണ് ലൂ​യി​സ്‌​വി​ല്ല​യി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഔ​ബ്രെ ഡ്യൂ​ക്‌​സി​നും പ​റ്റി​യ​ത്. ഇ​വി​ടെ തെ​റ്റു​കാ​രി ഡ്യൂ​ക്‌​സാ​ണ്. വാ​ങ്ങി​യ സാ​ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു!

സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്- ഡ്യൂ​ക്‌​സ് ത​ന്‍റെ വി​വാ​ഹ​ദി​നം മ​നോ​ഹ​ര​മാ​ക്കാ​നാ​ണ് ക​സ്റ്റം​മെ​യ്ഡ് ഗൗ​ണ്‍ ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ല​ഭി​ച്ച​ത് ഓ​ൺ​ലൈ​നി​ൽ ക​ണ്ട​തു​മാ​യി യാ​തോ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത ഗൗ​ണ്‍. ഡ്യൂ​ക്‌​സ് വൈ​കാ​തെ ഒ​രു പ​രാ​തി ത​ന്നെ ക​മ്പ​നി​ക്ക​യ​ച്ചു. അ​തി​ന് ല​ഭി​ച്ച മ​റു​പ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്.

'ര​ണ്ടാ​ഴ്ച മു​മ്പാ​ണ് എ​ന്‍റെ വി​വാ​ഹ​വ​സ്ത്രം ല​ഭി​ച്ച​ത്. ഞാ​ന്‍ വാ​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ച്ച വ​സ്ത്ര​ത്തി​ന്റെ രൂ​പ​മാ​യി​രു​ന്നി​ല്ല അ​തി​ന്. ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തു​പോ​ലെ​യൊ​ന്നു​മ​ല്ല. എ​നി​ക്ക് വ​സ്ത്രം മാ​റ്റി​ത്ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഞാ​ന്‍ ക​മ്പ​നി​ക്ക് മെ​യി​ല്‍ അ​യ​ച്ചു.

എ​ന്നാ​ല്‍ ക​മ്പ​നി ന​ല്‍​കി​യ മ​റു​പ​ടി വ​സ്ത്രം ത​ല​തി​രി​ച്ചു ധ​രി​ക്കാ​തെ ശ​രി​യാ​യി ധ​രി​ക്കൂ എ​ന്നാ​യി​രു​ന്നു. ഇ​തോ​ടെ വ​സ്ത്രം ഒ​ന്നു​കൂ​ടി ധ​രി​ച്ചു നോ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. 'ശ​രി​യാ​യി മ​ട​ക്കാ​തെ, അ​ക​വും പു​റ​വും മ​ന​സി​ലാ​കാ​ത്ത വി​ധ​ത്തി​ല്‍ ത​ല​തി​രി​ച്ച് ഒ​രു ക​മ്പ​നി വി​വാ​ഹ​വ​സ്ത്രം അ​യ​ക്കു​മെ​ന്ന് ആ​ര​റി​ഞ്ഞു' എ​ന്നാ​ണ് ഡ്യൂ​ക്‌​സി​ന്‍റെ ചോ​ദ്യം.

"ന​മ്മ​ള്‍ എ​ത്ര പ​ഠി​ച്ചാ​ലും ചി​ല സ​മ​യ​ത്ത് കോ​മ​ണ്‍​സെ​ന്‍​സു​ണ്ടാ​വി​ല്ല. 24 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ഷി​ഫ്റ്റും, ഉ​റ​ക്ക​മി​ല്ലാ​യ്മ​യും, ക​ല്യാ​ണ​ത്തി​ര​ക്കു​ക​ളും എ​ല്ലാ​മാ​യി ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അ​വ​സ്ഥ​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹ​വ​സ്ത്രം വാ​ങ്ങാ​ന്‍ ത​നി​ക്ക് താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. കൊ​റോ​ണ​മൂ​ലം ലോ​ക്ക​ല്‍​ക​ട​ക​ള്‍ അ​ട​ച്ച​തോ​ടെ വേ​റെ​വ​ഴി​യൊ​ന്നും ക​ണ്ടി​ല്ല.-​ഡ്യൂ​ക്‌​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഏ​താ​യാ​ലും ക​ന്പ​നി പ​റ​ഞ്ഞ​തു​പോ​ലെ വ​സ്ത്രം ധ​രി​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ ഡ്യൂ​ക്‌​സി​ന് അ​ത് പാ​ക​മാ​കു​ക​യും ചെ​യ്തു.

ന​വം​ബ​ർ നാ​ലി​ന് പോ​സ്റ്റ് ചെ​യ്ത ഡ്യൂ​ക്സി​ന്‍റെ പോ​സ്റ്റി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് ഷെ​യ​റു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ഇ​ത്ര​യും ചി​രി​പ്പി​ച്ച പോ​സ്റ്റ് ഫേ​സ്ബു​ക്കി​ൽ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.