"50 വയസുള്ള ഒരു സുന്ദരനെ വേണം': അ​മ്മ​യ്ക്ക് വ​ര​നെ തേടി മ​ക​ളു​ടെ ട്വീ​റ്റ്, കൂടെ കുറച്ച് നിബന്ധനകളും..
മ​ക്ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വ​ധു​വി​നെ അ​ല്ലെ​ങ്കി​ൽ വ​ര​നെ തെ​ര​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ പ​ര​സ്യം ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ ത​ന്‍റെ അ​മ്മ​യ്ക്ക് വ​ര​നെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള മ​ക​ളു​ടെ കു​റി​പ്പാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​സ്താ വ​ർ​മ​യാ​ണ് ത​ന്‍റെ അ​മ്മ​യ​ക്ക് അ​നു​യോ​ജ്യ​നാ​യ വ​ര​നെ അ​ന്വേ​ഷി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലാ​ണ് ആ​സ്താ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. അ​മ്മ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ആ​സ്താ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

"50 വ​യ​സു​ള്ള ഒ​രു സു​ന്ദ​ര​നെ അ​മ്മ​യ്ക്കു വേ​ണ്ടി തി​ര​യു​ന്നു. വെ​ജി​റ്റേ​റി​യ​ൻ, മ​ദ്യ​പി​ക്ക​രു​ത്, അ​ടി​ത്ത​റ​യു​ള്ള ഒ​രാ​ളാ​യി​രി​ക്ക​ണം'. ഇ​വ​യെ​ല്ലാ​മാ​ണ് നി​ബ​ന്ധ​ന​ക​ൾ. ആ​സ്ത​യു​ടെ കു​റി​പ്പ് ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.