ലോകത്തെ ഏറ്റവും വലിയ തൂക്കുപാലമായ സ്കൈ ബ്രിഡ്ജ് 721 ചെക് റിപ്പബ്ലിക്കിലെ ഡോൽനി മൊറോവയിൽ വെള്ളിയാഴ്ച തുറക്കും. ലോകത്തെ ഏറ്റവും വലിയ ഈ കാൽനട പാലത്തിന് 2,365 അടി (721 മീറ്റർ) നീളമുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 3,723 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജെസെനിക്കി പർവതനിരകൾക്കിടയിലെ താഴ്വരയ്ക്ക് മുകളിലൂടെയാണ് പാലം നിർമിച്ചിരിക്കുന്നത്. അതിനാൽത്തന്നെ മികച്ച ദൃശ്യഭംഗിയാണ് സന്ദർശകർക്ക് ഈ തുക്കുപാലം സമ്മാനിക്കുക.




എന്നാൽ ഉയരങ്ങളെ ഭയമുള്ളവർ ഇവിടം സന്ദർശിക്കാൻ പാടില്ല എന്ന് പാലത്തിന്‍റെ നിയന്ത്രിതാക്കളായ ഡോൾനി മൊറാവ റിസോർട്ട് പറയുന്നു.