ക്ഷമയ്ക്കും ഒരു പരിധിയുണ്ട്! രണ്ടരക്കോടിയുടെ പുത്തൻ മെഴ്സിഡീസ് വയലിലിട്ട് കത്തിച്ച് യുവാവ്
ഒ​രു വാ​ഹ​നം ഇ​ഷ്ട​പ്പെ​ട്ട് വാ​ങ്ങി​യി​ട്ട് ഉ​ട​നെ അ​ത് കേ​ടാ​യാ​ൽ ആ​ർ​ക്കാ​യാ​ലും ദേ​ഷ്യം വ​രി​ല്ലേ? മി​ഖാ​യേ​ല്‍ ലി​വ്ടി​ന്‍ എ​ന്ന റ​ഷ്യ​ന്‍ യു​ട്യൂ​ബ​ർ​ക്കും അ​തേ തോ​ന്നി​യു​ള്ളൂ.

ഒ​രു​മാ​സം മു​ന്‍​പാ​ണ് മെ​ഴ്സി​ഡീ​സി​ന്‍റെ എ​എം​ജി ജി ​ടി 63 എ​സ് ഇ​യാ​ള്‍ വാ​ങ്ങു​ന്ന​ത്. 2.5 കോ​ടി രൂ​പ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വി​ല. വാ​ങ്ങി 40 ദി​വ​സ​ത്തി​നി​ടെ ആ​റു ത​വ​ണ​യാ​ണ് വാ​ഹ​നം കേ​ടാ​യ​ത്. അ​ഞ്ച് ത​വ​ണ​യും ഇ​യാ​ൾ ഡീ​ല​റെ സ​മീ​പി​ച്ച് വാ​ഹ​നം ന​ന്നാ​ക്കി.

അ​ഞ്ച് ത​വ​ണ​യും വാ​ഹ​ന​ത്തി​ന്‍റെ ത​ക​രാ​ര്‍ യു​ട്യൂ​ബി​ലൂ​ടെ ഇ​യാ​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ആ​റാ​മ​തും കാ​ര്‍ കേ​ടാ​യ​പ്പോ​ൾ ഷോ​റൂ​മി​ലെ​ത്തി​യെ​ങ്കി​ലും കാ​ർ ന​ന്നാ​ക്കി ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. ഇ​തോ​ടെ യു​ട്യൂ​ബ​റു​ടെ നി​യ​ന്ത്ര​ണം വി​ട്ടു.

വ​യ​ലി​ന് ന​ടു​വി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റി​യ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി ഗ്ലാ​സു​ക​ൾ താ​ഴ്ത്തി ഡോ​ര്‍ അ​ട​ച്ചു. ശേ​ഷം ഡി​ക്കി​യി​ല്‍ സൂ​ക്ഷി​ച്ച ഇ​ന്ധ​ന​മെ​ടു​ത്ത് പു​റ​ത്ത് വ​ച്ച​ശേ​ഷം കാ​റി​ന് വെ​ളി​യി​ലും അ​ക​ത്തു​മാ​യി ഇ​ന്ധ​ന​മൊ​ഴി​ക്കു​ന്നു.

പി​ന്നീ​ട് അ​ടു​ത്തു​ള്ള അ​ടു​പ്പി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്നു. ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടാ​ണ് കാ​ർ ക​ത്തി​ക്കു​ന്ന​ത്. കാ​ർ ഏ​റെ​ക്കു​റെ ക​ത്തി​യ​തോ​ടെ മ​റ്റൊ​രു കാ​റി​ൽ മി​ഖാ​യേ​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

കാ​ര്‍ ക​ത്തി​ക്കു​ന്ന വീ​ഡി​യോ യു​ട്യൂ​ബി​ലി​ട്ട് പ​ര​സ്യ വ​രു​മാ​നം കൂ​ട്ടാ​നു​ള്ള മി​ഖാ​യേ​ലി​ന്‍റെ വി​ദ്യ​യാ​ണോ​യി​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച. അ​ഞ്ച് മി​ല്യ​ൺ സ​ബ്സ്ക്രൈ​ബേ​ഴ്സാ​ണ് മി​ഖാ​യേ​ലി​ന്‍റെ ചാ​ന​ലി​നു​ള്ള​ത്. 15 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.