ചീ​റി​പ്പാ​യും വീ​പ്പ വ​ണ്ടി! അനൂപ് സാന്‍റു ആള് പുലിയാണ്!
ടാ​ർ വീ​പ്പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ചെ​റി​യ കാ​റി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വാ​ഹ​നം കൗ​തു​ക​മാ​കു​ന്നു. അ​യ്യ​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ പാ​റേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​നൂ​പ് സാന്‍റു നി​ർ​മി​ച്ച വാ​ഹ​ന​മാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​രം.

പ​ൾ​സ​ർ ബൈ​ക്കി​ന്‍റെ എ​ൻ​ജി​നും വീ​പ്പ​യും ചെ​റി​യ ട​യ​റു​ക​ളു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​വാ​ഹ​നം നി​ർ​മി​ച്ച​ത്. ഇ​രു​പ​ത് ദി​വ​സ​മെ​ടു​ത്ത് ഉ​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ന് പ​തി​നാ​യി​രം രൂ​പ ചെ​ല​വ് വ​ന്ന​താ​യി അ​നൂ​പ് പ​റ​ഞ്ഞു.

സ്വ​കാ​ര്യ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പ്, കോ​വി​ഡ് കാ​ല​ത്ത് വെ​റു​തെ​യി​രു​ന്ന​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ം ന​ട​ത്തി​യ​ത്. ഇ​ത് യൂ​ട്യൂബ് ചാ​ന​ലി​ൽ ഇ​ട്ട​തോ​ടെ നി​ര​വ​ധി​പേ​ർ ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് മു​ന്പ് പ്ലാ​സ്റ്റി​ക് വീ​പ്പ കൊ​ണ്ട് അനൂപ് യ​ന്ത്രബോ​ട്ട് നി​ർ​മി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.