അബോര്‍ഷനെതിരെ പ്രതിഷേധം; ന്യൂയോര്‍ക്ക് ടൈംസിന്റെ മുകളിൽ കയറി യുവാവ്
Friday, May 6, 2022 3:02 PM IST
വാഷിംഗ്ടണ്‍ ഡിസി: അബോര്‍ഷനെതിരെ ന്യൂയോര്‍ക്ക് ടൈംസിന്റെ 52 നിലകളില്‍ സാഹസികമായി പിടിച്ചുകയറി യുവാവിന്റെ പ്രതിഷേധം.
'പ്രോ ലൈഫ് സ്പൈഡര്മാന്' എന്നു സ്വയം വിശേഷിപ്പിക്കുന്ന മെയ്സണ്‍ ഡെസ്ഷാമ്പസ് എന്ന ഇരുപത്തിരണ്ടുകാരനാണ് ഈ സാഹസത്തിന് പിന്നിൽ. വ്യഴാഴ്ച രാവിലെ അഞ്ചിനാണ് രണ്ട് ബാനറുകളുമായി മെയ്സണ്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ നിലകള്‍ കയറിയത്.
അബോര്‍ഷനെതിരായുള്ള ബാനറുകള്‍ ഏഴാമത്തെയും എട്ടാമത്തെയും നിലകളില്‍ സ്ഥാപിച്ചു. വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മെയ്സണ്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ ഇക്കാര്യമറിഞ്ഞത്.
അബോര്ഷനില് യുഎസ് സുപ്രീം കോടതി സ്വീകരിക്കാന്‍ ആലോചിച്ച നിലപാട് പുറത്തായതിനെത്തുടര്‍ന്ന് അമേരിക്കയില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.