"സി​ര നി​ര​യാ​യി തെ​ളി​യു​ക​യാ​യി'; ക​ണ്ടു​പി​ടി​ത്തം ഞെ​ട്ടി​ച്ചെ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര
Tuesday, July 9, 2024 2:21 PM IST
ന​മ്മ​ള്‍ രോ​ഗി​യാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മ്പോ​ള്‍ മി​ക്ക​പ്പോ​ഴും നേ​രി​ടു​ന്ന ഒ​രു ഭീ​തി​താ​വ​സ്ഥ​യാ​ണ​ല്ലൊ ഇ​ന്‍​ജ​ക്ഷ​ന്‍. അ​തി​പ്പോ​ള്‍ മ​രു​ന്ന് കു​ത്തി​വ​യ്ക്കാ​ന്‍ മാ​ത്ര​മ​ല്ല ഡ്രി​പ്പി​ടാ​നും മ​റ്റും സൂ​ചി ശ​രീ​ര​ത്തി​ല്‍ ക​യ​റാ​റു​ണ്ട​ല്ലൊ.

എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന ഒ​രു പ്ര​ശ്‌​ന​മാ​ണ് ഞ​ര​മ്പ് കി​ട്ടാ​തെ ഇ​രി​ക്കു​ക എ​ന്ന​ത്. പ​ല​രു​ടെ​യും ശ​രീ​ര​പ്ര​കൃ​തം നി​മി​ത്ത​വും ആ​രോ​ഗ്യ​സ്ഥി​തി നി​മി​ത്ത​വും ഞ​ര​മ്പ് അ​ങ്ങ​നെ തെ​ളി​ഞ്ഞ് കാ​ണാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​ഴ്‌​സു​മാ​ര്‍ വെ​ള്ളം കു​ടി​ക്കും.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ സി​ര​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍​ഫ്രാ​റെ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​രു ഹൈ​ടെ​ക് പ​രി​പാ​ടി എ​ത്തി​യി​രി​ക്കു​ന്നു. മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര എ​ക്‌​സി​ല്‍ പ​ങ്കി​ട്ട വീ​ഡി​യോ​യി​ല്‍ ഇ​ന്‍​ഫ്രാ​റെ​ഡ് പ്ര​കാ​ശം ഉ​പ​യോ​ഗി​ച്ച് ഞ​ര​മ്പു​ക​ള്‍ എ​ങ്ങ​നെ തെ​ളി​യു​ന്നു എ​ന്ന​ത് കാ​ട്ടു​ന്നു.

മാ​ത്ര​മ​ല്ല അ​തി​ന​നു​സ​രി​ച്ച് ആ​ളു​ക​ള്‍​ക്ക് ഇ​ട​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ആ​കും. വൈ​റ​ലാ​യി മാ​റി​യ ഈ ​ക​ണ്ടെ​ത്ത​ലി​ന് നി​ര​വ​ധി ക​മ​ന്‍റുക​ളും ല​ഭി​ച്ചു. "പ്ര​ഫ​ഷ​ണ​ലി​നെ​യും രോ​ഗി​യെ​യും സ​ഹാ​യി​ക്കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.