പൊ​റോ​ട്ട അ​ടി​യും വ​ക്കീ​ൽ പ​ഠ​ന​വും; അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ വൈ​റ​ൽ
Monday, June 7, 2021 6:21 PM IST
വ​ക്കീ​ൽ പ​ഠ​ന​ത്തി​നൊ​പ്പം ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട അ​ടി​ക്കു​ന്ന അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഡ​യ​ൽ കേ​ര​ള എ​ന്ന് ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ എ​ത്തി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ അ​ൽ​അ​സ​ർ കോ​ള​ജി​ൽ എ​ൽ​എ​ൽ​ബി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ന​ശ്വ​ര. ഒ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഹോ​ട്ട​ലി​ലെ എ​ല്ലാ ജോ​ലി​യും അ​ന​ശ്വ​ര ചെ​യ്യു​ന്നു​ണ്ട്.

അ​മ്മ​യും അ​ന​ശ്വ​ര​യും അ​നു​ജ​ത്തി​മാ​രാ​യ മാ​ള​വി​ള​ക​യും അ​നാ​മി​ക​യും ചേ​ർ​ന്നാ​ണ് ഹോ​ട്ട​ലി​ലെ എ​ല്ലാ ജോ​ലി​യും ചെ​യ്യു​ന്ന​ത്. അ​ന​ശ്വ​ര പൊ​റോ​ട്ട അ​ടി​ക്കു​ന്ന വീ​ഡി​യോ മു​ന്പും വൈ​റ​ലാ​യി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക​ളു​ടെ ന​ല്ല പി​ന്തു​ണ​യു​ണ്ട്. ചി​ല​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും പൊ​റോ​ട്ട കൊ​ടു​ക്കാ​റു​ണ്ടെ​ന്ന് അ​ന​ശ്വ​ര പ​റ​യു​ന്നു. പൊ​റോ​ട്ട കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ രാ​വി​ലെ കോ​ള​ജി​ൽ പോ​ക​ണ​മെ​ന്ന​തി​നാ​ൽ ക​ഴി​യാ​റി​ല്ല

വ​ക്കി​ൽ ആ​യാ​ലും ഹോ​ട്ട​ൽ ജോ​ലി തു​ട​രു​മെ​ന്നാ​ണ് അ​ന​ശ്വ​ര പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് അ​ഭി​മാ​ന​മാ​യി കാ​ണ​ണ​മെ​ന്നാ​ണ് അ​ന​ശ്വ​ര​യു​ടെ നി​ല​പാ​ട്. കാ​ഞ്ഞി​ര​പ്പ​ള്ളി- എ​രു​മേ​ലി റോ​ഡി​ൽ കു​റു​വാ​മു​ഴി എ​ന്ന സ്ഥ​ല​ത്താ​ണ് അ​ന​ശ്വ​ര​യു​ടെ വീ​ട്.​വീ​ടും ഹോ​ട്ട​ലും വാ​ട​ക​യ്ക്കാ​ണ്. വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ഹോ​ട്ട​ലും സ്ഥി​തി ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.