കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് ആ​ണ്‍​കു​ഞ്ഞി​ന് ഇ​വ​ര്‍ ജ​ന്മം ന​ല്‍​കി​യ​ത്. ഡ​ല്‍​ഹി എ​യിം​സി​ലെ ഡോ​ക്ട​റാ​യ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും സ​ഹോ​ദ​ര​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​യിം​സി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് കു​ട്ടി ജ​നി​ച്ച​ത്.

ഇത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. കു​ഞ്ഞി​ന് ഇ​തു​വ​രെ രോ​ഗ​ല​ക്ഷ​ണം കാ​ണി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ കാ​ണി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു എ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ അ​മ്മ​യ്‌​ക്കൊ​പ്പ​മാ​ണ് കു​ഞ്ഞി​നെ കി​ട​ത്തി​യി​രി​ക്കു​ന്ന​ത്. മു​ല​പ്പാ​ലും കു​ട്ടി​ക്ക് ന​ല്‍​കു​ന്നു​ണ്ട്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.