"മു​ത​ലാ​ളി നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ പ​ണി​മു​ട​ക്കും'; പിന്നെ സം​ഭ​വി​ച്ച​ത്
Saturday, October 5, 2024 11:19 AM IST
തൊ​ഴി​ലാ​ളി-മു​ത​ലാ​ളി ബ​ന്ധം മെ​ച്ച​പ്പെ​ട്ട​താ​ണെ​ങ്കി​ല്‍ ഏ​തൊ​രു ക​മ്പ​നി​യും പ​ച്ച​പി​ടി​ക്കു​മ​ല്ലൊ. ആ​ത്മാ​ര്‍​ഥ​മാ​യ സ​മീ​പ​നം വ​ലി​യ പോ​സി​റ്റീ​വ്‌​നെ​സ് ഉ​ണ്ടാ​ക്കു​മ​ല്ലൊ. ചി​ല ബോ​സു​മാ​ര്‍ ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പെ​വു​മാ​റും. എ​ന്നാ​ല്‍ മ​റ്റു ചി​ല​ര്‍ അ​ങ്ങ​നെ​യ​ല്ല.

ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ ബോ​​സി​നോ​ട് കു​റ​ച്ച് പ​ണി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട ഒ​രു കാ​ര്യ​വും അ​തി​ലെ അ​ദ്ദേ​ഹ​ത്തിന്‍റെ പ്ര​തി​ക​ര​ണ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു ഡോ​റി​ലെ കു​റി​പ്പ് കാ​ണാം. ബോ​സ് നൃ​ത്തം ചെ​യ്ത് ക​യ​റി വ​ന്നി​ല്ലെ​ങ്കി​ല്‍ ത​ങ്ങ​ള്‍ ജോ​ലി ചെ​യ്യി​ല്ലെ​ന്നാ​ണ് ആ ​കു​റി​പ്പി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ത് വാ​യി​ച്ച മു​ത​ലാ​ളി വാ​തി​ല്‍ തു​റ​ന്ന​യു​ട​ന്‍ നൃ​ത്തം വ​യ്ക്കു​ക​യാ​ണ്. ഏ​റെ ര​സ​ക​ര​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ചു​വ​ടു​വ​യ്ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്നു​ക​യ​റു​ന്നു.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. :"എ​ല്ലാ​വ​ര്‍​ക്കും അ​വ​നെ​പ്പോ​ലെ​യു​ള്ള ഒ​രു ബോ​സി​നെ വേ​ണം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "വൈ​ബ് മു​ത​ലാ​ളി' എ​ന്ന് മ​റ്റൊ​രാ​ള്‍ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.