"എ​ല്ലാ ജോ​ലി​ക്കും അ​ന്ത​സ് ഉ​ണ്ട്; ചെ​യ്യാനു​ള്ള മ​ന​സാ​ണ് വേ​ണ്ട​ത്'
Tuesday, May 3, 2022 6:26 PM IST
വെ​ബ് ഡെ​സ്ക്
നൈ​റ്റ് ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളോ​ട് രാ​ത്രി​യി​ലെ ജോ​ലി​യ്ക്ക് എ​ന്തി​ന് പോ​കു​ന്നു എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ടു​ള്ള മ​റു​പ​ടി​യാ​യി സ്വി​ഗി ഡെ​ലി​വ​റി ഗേ​ളി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യും മ​ല​യാ​ളി​യു​മാ​യ നി​ല ച​ന്ദ​ന​യു​ടെ കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ർ എ​ന്താ വി​ചാ​രി​ക്കും എ​ന്ന് ചി​ന്തി​ച്ചു ത​ന്‍റെ ജീ​വി​ത രീ​തി​ക​ളെ മാ​റ്റി ജീ​വി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും നി​ല ച​ന്ദ​ന കു​റി​ക്കു​ന്നു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Hii... എ​ന്‍റെ പേ​ര് നി​ല ച​ന്ദ​ന
ഞാ​ൻ ബാം​ഗ്ലൂ​ർ ആ​ണ്.
എ​ന്‍റെ ജോ​ലി കാ​ല​ത്ത് 10am to 8pm വ​രെ accountant
അ​തി​നു ശേ​ഷം 8pm മു​ത​ൽ രാ​ത്രി 12 മ​ണി​വ​രെ ഞാ​ൻ Swiggy delivery girl ആ​ണ്
എ​ന്‍റെ വി​ദ്യാ​ഭ്യാ​സം Post graduation ആ​ണ്
ഞാ​ൻ വി​വാ​ഹി​ത ആ​ണ് ഭ​ർ​ത്താ​വ് ഒ​രു ഡ്രൈ​വ​ർ ആ​ണ്

ഇ​വി​ടെ ഈ ​പോ​സ്റ്റ്‌ ഇ​ടു​ന്ന​ത് എ​നി​ക്ക് തോ​ന്നി​യ ഒ​രു കാ​ര്യം പ​റ​യാ​ൻ ആ​ണ് ഇ​തു അം​ഗീ​ക​രി​ക്കു​മോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.
അ​യ്യേ നി​ന​ക്ക് നാ​ണം ഇ​ല്ലെ ഈ ​ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ൻ, അ​തും പാ​തി​രാ​ത്രി നി​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ർ എ​ന്താ വി​ചാ​രി​ക്ക നീ ​ഒ​രു വൃ​ത്തി​കെ​ട്ട പെ​ണ്ണ് ആ​ണ് എ​ന്ന് ക​രു​തും.
ഇ​ത്ര പ​ഠി​ച്ചി​ട്ട് നി​ന​ക്ക് നാ​ണം ആ​കു​ന്നി​ല്ലേ ഈ ​ഡെ​ലി​വ​റി ഗേ​ൾ ആ​യി ജോ​ലി ചെ​യ്യാ​ൻ,
ഇ​തു എ​ന്നോ​ട് ഒ​രു ആ​ൾ പ​റ​ഞ്ഞ​ത് ആ​ണ്,

എ​നി​ക്ക് ഒ​രു​പാ​ട് സാ​മ്പ​ത്തി​ക പ്ര​ശ്നം ഉ​ണ്ട്. അ​ത് കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നോ അ​ല്ലെ​ങ്കി​ൽ വേ​ശ്യ​വൃ​ത്തി ചെ​യ്തു കാ​ശു ഉ​ണ്ടാ​കാ​നോ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ർ എ​ന്താ വി​ചാ​രി​ക്കും എ​ന്ന് ചി​ന്തി​ച്ചു എ​ന്‍റെ ജീ​വി​ത രീ​തി​ക​ളെ മാ​റ്റി ജീ​വി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല.
ഈ ​പ​റ​യു​ന്ന​വ​ർ ആ​രും എ​നി​ക്ക് ഉ​ള്ള പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​നും വ​രി​ല്ല.
പാ​തി​രാ​ത്രി ആ​യാ​ലും ആ​ത്മ ധൈ​ര്യം കൈ​വി​ടാ​തെ ജോ​ലി ചെ​യ്യാ​ൻ ഞാ​ൻ ത​യ്യാ​റാ​ണ് അ​ത് കൊ​ണ്ട് ആ​ണ് ഞാ​ൻ Swiggy delivery girl ആ​യി ജോ​ലി ചെ​യ്യു​ന്ന​ത്.
ന​മ്മു​ടെ കേ​ര​ള​ത്തി​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പെ​ൺ​കു​ട്ടി​ക​ളെ പു​റ​ത്തു ക​ണ്ടാ​ൽ ത​ന്നെ പ​ല​രീ​തി​യി​ൽ വി​ല​യി​രു​ത്തു​ന്ന​വ​ർ ഉ​ണ്ട്.

എ​ന്നാ​ൽ അ​തെ കേ​ര​ള​ത്തി​ലെ ആ​ളു​ക​ൾ ബാം​ഗ്ലൂ​ർ ഒ​രു​പാ​ട് ഉ​ണ്ട് അ​വ​ർ food order ചെ​യ്തു ഞാ​ൻ delivery ചെ​യ്യു​മ്പോ​ൾ എ​ന്നെ അ​ഭി​ന​ന്ദി​കു​ന്നു.
എ​ന്താ കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​ത് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ഇ​ല്ലെ? ഉ​ണ്ട് പ​ക്ഷെ ഭ​യം അ​ത് കേ​ര​ള​ത്തി​ൽ മാ​ത്രം അ​ല്ല എ​ല്ലാ നാ​ട്ടി​ലും ഉ​ണ്ട്.
ഒ​രു കാ​ര്യം അ​റി​യാ​മോ ഞാ​ൻ രാ​ത്രി ഓ​രോ ഓ​ർ​ഡ​ർ എ​ടു​ക്കാ​ൻ ചെ​ല്ലു​മ്പോ​ൾ അ​വി​ടെ പ​ല നാ​ട്ടി​ലെ ഡെ​ലി​വ​റി ജോ​ബ് ചെ​യ്യു​ന്ന boys ഉ​ണ്ടാ​കും.

എ​ന്നാ​ൽ ഞാ​ൻ ചെ​ന്നാ​ൽ അ​വ​ർ എ​ല്ലാ​വ​രും ആ​ദ്യം എ​ന്‍റെ ഓ​ർ​ഡ​ർ കൊ​ടു​ത്തു പ​റ​ഞ്ഞു അ​യ​ക്കു അ​ത് ഒ​രു​പെ​ൺ​കു​ട്ടി ആ​ണ് എ​ന്ന് ആ ​ഹോ​ട്ട​ലി​ലെ ആ​ളു​ക​ളോ​ട് പ​റ​യും. എ​ന്നി​ട്ട് എ​ന്നെ ആ​ദ്യം അ​വി​ടെ നി​ന്ന് safe ആ​യി പ​റ​ഞ്ഞു വി​ടും.
ചി​ല location ചെ​ല്ലു​മ്പോ​ൾ എ​നി​ക്ക് വ​ഴി അ​റി​യി​ല്ല ആ ​വ​ഴി വ​രു​ന്ന ഡെ​ലി​വ​റി boys ആ​രോ​ട് എ​ങ്കി​ലും ഞാ​ൻ വ​ഴി ചോ​ദി​ക്കും. ചി​ല​ർ അ​വ​രു​ടെ ഓ​ർ​ഡ​ർ ഉ​ണ്ട് എ​ങ്കി​ലും എ​ന്‍റെ ഓ​ർ​ഡ​ർ കൊ​ണ്ട് പോ​കാ​നു​ള്ള വ​ഴി വ​രെ എ​നി​ക്ക് വ​ഴി​കാ​ട്ടി വ​രും.

അ​ത് പോ​ലെ ത​ന്നെ ആ​ണ് ഇ​വി​ടെ ഉ​ള്ള ആ​ളു​ക​ളും രാ​ത്രി ആ​യ​ത് കൊ​ണ്ട് ജോ​ലി ഡെ​ലി​വ​റി ആ​യ​ത് കൊ​ണ്ടും ഒ​രു വൃ​ത്തി​കെ​ട്ട രീ​തി​യി​ൽ ആ​രും ഇ​തു​വ​രെ എ​ന്നോ​ട് പെ​രു​മാ​റി​യി​ട്ടി​ല്ല. എ​ല്ലാ​വ​ർ​ക്കും ഞാ​ൻ മ​ല​യാ​ളി ആ​ണ് എ​ന്ന് പ​റ​യു​മ്പോ​ൾ വ​ല്ലാ​ത്ത അ​ത്ഭു​തം ആ​ണ്.
എ​ന്നാ​ൽ ഡെ​ലി​വ​റി ചെ​യ്യു​ന്ന വ​രെ വ​ള​രെ പു​ച്ഛ​ത്തോ​ടെ കാ​ണു​ന്ന മ​ല​യാ​ളി ക​ളു​ടെ ഒ​രു വീ​ഡി​യോ ഞാ​ൻ ക​ണ്ടു ശ​രി​ക്കും എ​നി​ക്ക് ആ ​ആ​ൾ​കാ​രോ​ട് പു​ച്ഛം ആ​ണ് തോ​ന്നി​യ​ത്.
എ​ല്ലാ ജോ​ലി​ക്കും അ​തി​ന്‍റേ​താ​യ അ​ന്ത​സ് ഉ​ണ്ട് ഡെ​ലി​വ​റി ജോ​ലി​ക്ക് വി​ദ്യാ​ഭ്യാ​സം ഒ​രു പ്ര​ശ്നം അ​ല്ല അ​ത് ചെ​യാ​ൻ ഉ​ള്ള മ​ന​സ്സ് ആ​ണ് വേ​ണ്ട​ത്....

പി​ന്നെ ഇ​വി​ടെ​യും ചി​ല കൂ​ത​റ​ക​ൾ ഉ​ണ്ട് അ​വ​രു​ടെ ഫ്ലാ​റ്റി​ൽ ചെ​ല്ലു​മ്പോ​ൾ 18 നി​ല ആ​ണ് എ​ങ്കി​ലും സ്റ്റ​പ് വ​ഴി മാ​ത്രം ക​യ​റി ഡെ​ലി​വ​റി ചെ​യ്യ​ണം ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം അ​നു​വാ​ദം ഉ​ള്ളു. അ​പ്പോ​ൾ ശ​രി​ക്കും വ​യ്യാ​തെ ആ​കും ഇ​ത്ര​ക്കും പ​ടി​ക​ൾ ക​യ​റി അ​വി​ടെ ചെ​ല്ലു​മ്പോ​ൾ പ​ട്ടി​യേ​ക്കാ​ൾ ന​ന്നാ​യി ഞാ​ൻ കി​താ​കു​ന്നു​ണ്ടാ​കും. 😜
ചി​ല ആ​ൾ​കാ​ർ tip ത​രും hooo അ​ത് കി​ട്ടു​മ്പോ​ൾ വ​ലി​യ സ​ന്തോ​ഷം ആ​ണ്. 😜😜
ജോ​ലി ചെ​യ്തു അ​തി​ൽ extra എ​മൗ​ണ്ട് വ​രു​മ്പോ​ൾ ഒ​രു സ​ന്തോ​ഷം.
😄
പി​ന്നെ ഒ​രു പേ​ടി അ​ത് എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​ക്ക് ആ​ണ് അ​ത് എ​ന്നോ​ട് വി​ശ്വാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് അ​ല്ലാ​ട്ടോ രാ​ത്രി വ​ണ്ടി ഓ​ടി​ക്കു​മ്പോ​ൾ എ​തി​രെ വ​രു​ന്ന​വ​ർ ശ്രെ​ദ്ധി​ച്ചി​ല്ല എ​ങ്കി​ലോ എ​ന്ന ഭ​യം ആ​ണ് പു​ള്ളി കാ​രി​ക്ക്. ആ​ളൊ​രു ത​നി നാ​ട്ടി​ൻ പു​റ​ത്തു​കാ​രി ആ​ണ് എ​ന്നാ​ലും ഈ ​പേ​ടി ഒ​രു അ​മ്മ​ആ​യ​ത് കൊ​ണ്ട് ഉ​ള്ള​ത് ആ​ണ് കേ​ട്ടോ 😊😊😊❤❤.
ന​മ്മ​ൾ ഭ​യ​ന്ന് ജീ​വി​ച്ചാ​ൽ തോ​റ്റു പോ​കും. ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ൻ തോ​ന്നും. തെ​റ്റാ​യ വ​ഴി തി​ര​ഞ്ഞു എ​ടു​ക്കും.... അ​ങ്ങ​നെ ഒ​രി​ക്ക​ലും ഒ​രാ​ൾ​ക്കും ഉ​ണ്ടാ​ക​രു​ത്. സ്വ​യം ന​മ്മ​ളി​ൽ ഉ​ണ്ടാ​കു​ന്ന ധൈ​ര്യം വി​ശ്വാ​സം ആ​ണ് ന​മ്മ​ൾ​ക്ക് ജീ​വി​ക്കാ​ൻ ആ​ത്മ ബ​ലം ന​ൽ​കു​ന്ന​ത്. തോ​റ്റു​പോ​ക​രു​ത് ആ​രും.
ഈ ​കു​റി​പ്പ് ആ​ർ​കെ​ങ്കി​ലും ഒ​രു ഉ​പ​കാ​രം ആ​യാ​ൽ വ​ള​രെ സ​ന്തോ​ഷം 😊😊😊
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.