ഭ​ക്ഷ​ണ​പാ​ത്രം ക​ടി​ച്ചെ​ടു​ത്ത് എ​റി​യു​ന്ന കലിപ്പൻ നാ​യ; വൈ​റ​ലാ​യി വീ​ഡി​യോ
Tuesday, April 6, 2021 1:17 AM IST
ഭ​ക്ഷ​ണ​ത്തി​നാ​യി മൃ​ഗ​ങ്ങ​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ കൂ​ട്ടി​ൽ കി​ട​ന്ന് ബ​ഹ​ള​മാ​യി​രി​ക്കും. ഭ​ക്ഷ​ണം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ അ​വ അ​ട​ങ്ങു. ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി ബ​ഹ​ളം വ​യ്ക്കു​ന്ന നാ​യ​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ഉ​ട​മ​യോ​ടാ​ണ് നാ​യ​യു​ടെ ദേ​ഷ്യം. വി​ശ​ന്നു​നി​ല്‍​ക്കു​ന്ന നാ​യ ഭ​ക്ഷ​ണ​പാ​ത്രം ക​ടി​ച്ച് എ​ടു​ത്ത് എ​റി​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഓ​ഫീ​സ​റാ​യ പ്ര​വീ​ണ്‍ അ​ങ്കു​സ്വാ​മി​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ര​സ​ക​ര​മാ​യ പ​ല ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.