അമ്മയുടെ സ്നേഹത്തിന്‍റെ വിലയോളം മറ്റൊന്നും വരില്ല. ലോകത്തില്‍ എല്ലാവരും ഏറ്റവും അധികം അടുത്തിരിക്കാന്‍ ആഗ്രഹിക്കുന്നതും അമ്മയുടെ മടിയിലായിരിക്കാം. അത് മനുഷ്യനായാലും മൃഗമായാലും അങ്ങനെത്തന്നെ.

അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്ന് കടുവകുഞ്ഞുങ്ങള്‍ അവര്‍ക്ക് അമ്മയായി ഒരു ലാബ് ഇനത്തില്‍പെട്ട നായയും.

കടുവകുഞ്ഞുങ്ങളുടെ അമ്മയെ മൃഗശാലയിലേക്ക് കൊണ്ടുപോയപ്പോള്‍ അനാഥരായി തീര്‍ന്നവരാണവര്‍. അങ്ങനെ അവര്‍ കണ്ടെത്തിയ അഭയകേന്ദ്രമാണ് ലാബ്. ലാബിനോട് ചേര്‍ന്ന് കിടക്കാനാണ് അവര്‍ക്കിഷ്ടം.

അതിന്‍റെ പുറകെതന്നെയാണ് ഏല്ലാ സമയവും അവരുടെ കറക്കം. കൂടെ കളിക്കാനും ചേര്‍ന്ന് കിടക്കാനും അവര്‍ ശ്രമിക്കുന്നു. ചൈനയില്‍ നിന്നും വൈറലായ വീഡിയോ ഇതിനോടകം ഒരുപാട് പേരുടെ ഹൃദയം കവര്‍ന്നു. ലാബുകള്‍ എന്നും ഒരു അനുഗ്രമാണ് എന്നാണ് ഒരാള്‍ പറയുന്നത്. അവര്‍ക്ക് അവരുടെ പുതിയ അമ്മയെ ഇഷ്ടമായി.അവര്‍ വളരട്ടെ. മറ്റൊരാള്‍ കുറിച്ചതാകട്ടെ ഇങ്ങനെ.