അ​തി​രു​ക​ളി​ല്ലാ​ത്ത സ്‌​നേ​ഹ​ത്തി​നെ​ന്ത് ദൂ​രം; ഒ​രു നാ​യ​യു​ടെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ക​ഥ
Saturday, August 3, 2024 11:28 AM IST
നാ​യ​​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ഉ​ട​മ​ക​ളോ​ടു​ള്ള അ​ടു​പ്പം വ​ള​രെ പ്ര​സി​ദ്ധ​മാ​ണ​ല്ലൊ. ഹാ​ച്ചി​ക്കൊ പോ​ലു​ള്ള പ്ര​സി​ദ്ധ നാ​യ​ക​ള്‍ ഇ​ക്കാ​ര്യം കാ​ല​ങ്ങ​ളെ ഭേ​ദി​ച്ച് വി​ളി​ച്ചു പ​റ​യു​ന്നു. ന​മ്മു​ടെ നാ​ട്ടി​ലും ഇ​ത്ത​ര​ത്തി​ലെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ഒ​രു മ​നു​ഷ്യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​യ​യും സ​മൂ​ഹ മാ​ധ്യമ​ങ്ങ​ളെ വി​സ്മ​യി​പ്പി​ക്കു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ ഗ്രാ​മ​മാ​യ യാം​ഗ​ര്‍​ണി​യി​ലു​ള്ള ഗ്യാ​ന്‍​ദേ​വ് കും​ഭ​റു​വി​ന്‍റെ നാ​യ​യാ​ണ് മ​ഹാ​രാ​ജ്.

ഒ​രു സാ​ധാ​ര​ണ നാ​ട​ന്‍ നാ​യ​യാ​യ ഇ​തി​നെ നാ​ട്ടു​കാ​ര്‍​ക്കും വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു. അ​ങ്ങ​നി​രി​ക്കെ കും​ഭ​റു​വും നാ​ട്ടു​കാ​രി​ല്‍ ചി​ല​രും ആ​ഷാ​ദി ഏ​കാ​ദ​ശി ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ണ്ഡ​ര്‍​പൂ​രി​ലെ വി​ഠോ​ബ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. മ​ഹാ​രാ​ജും യാ​ത്ര​യി​ല്‍ ചേ​ര്‍​ന്നു.

അ​ങ്ങ​നെ 200 കി​ലോ​മീ​റ്റ​റോ​ളം അ​ത് കും​ഭ​റു​വി​നൊ​പ്പം ന​ട​ന്നു. പ​ക്ഷെ നി​ര​വ​ധി ത​ര്‍​ഥാ​ട​ക​ര്‍ ഉ​ള്ള​തി​നാ​ല്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ കും​ഭ​റു​വി​ന് ത​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യെ ന​ഷ്ട​മാ​യി. ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ അ​ദ്ദേ​ഹം അ​വ​നെ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഏ​റെ ദുഃ​ഖി​ത​നാ​യ അ​ദ്ദേ​ഹം മ​ഹാ​രാ​ജി​ല്ലാ​തെ നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു.


എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ കും​ഭ​ര്‍ ഞെ​ട്ടി. കാ​ര​ണം മ​ഹാ​രാ​ജ് കൃ​ത്യ​മാ​യി തി​രി​ച്ചെ​ത്തി. ഏ​ക​ദേ​ശം 200 കി​ലോ​മീ​റ്റ​ര്‍ കൃ​ത്യ​മാ​യി ന​ട​ന്നാ​ണ് അ​വ​ന്‍ ഉ​ട​മ​യ്ക്ക​രി​കി​ലെ​ത്തി​യ​ത്. ഈ ​സം​ഭ​വം അ​റി​ഞ്ഞ​വ​രെ​യൊ​ക്കെ ഞെ​ട്ടി​ച്ചു.

മ​ഹാ​രാ​ജി​ന്‍റെ തി​രി​ച്ചു​വ​ര​വ് ഗ്രാ​മ​വാ​സി​ക​ള്‍ ആ​ഘോ​ഷ​മാ​ക്കി. അ​വ​ര്‍ വി​ത്ത​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് കും​ഭ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തി. ഗ്രാ​മ​വാ​സി​ക​ള്‍ ദൈ​വി​ക അ​ദ്ഭു​തം എ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. നെ​റ്റി​സ​ണ്‍​സും ഈ ​നാ​യ​യു​ടെ തി​രി​ച്ചു​വ​രി​വി​ല്‍ അ​ന്തം​വി​ട്ടി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.