ന​ന്ദി സാ​റെ... കു​ട്ടി​യാ​ന​യു​ടെ വീ​ഡി​യോ വൈ​റ​ൽ!
Friday, October 15, 2021 7:39 PM IST
ര​ക്ഷ​പ്പെ​ടു​ത്തി​യ വ​ന​പാ​ല​ക​ന്‍റെ കാ​ലി​ല്‍ തു​മ്പി​ക്കൈ കൊ​ണ്ട് ചു​റ്റി​പ്പി​ടി​ച്ച് ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന കു​ട്ടി​യാ​ന​യു​ടെ ചി​ത്രം വൈ​റാ​ലാ​കു​ന്നു. പ​രി​ക്കേ​റ്റ് വ​ന​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ക​യാ​യി​രു​ന്ന കു​ട്ടി​യാ​ന​യെ ത​മി​ഴ്‌​നാ​ട് വ​ന​പാ​ല​ക സം​ഘ​മാ​ണ് അ​മ്മ​യാ​ന​യു​ടെ അ​ടു​ത്തെ​ത്തി​ച്ച​ത്. അ​തി​നി​ടെ​യാ​ണ് അ​ടു​ത്ത് നി​ല്‍​ക്കു​ന്ന വ​ന​പാ​ല​ക​ന്‍റെ കാ​ലി​ല്‍ കു​ട്ടി​യാ​ന തു​മ്പി​ക്കൈ​കൊ​ണ്ട് ചു​റ്റി​പ്പി​ടി​ക്കു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്‌​നേ​ഹ​ത്തോ​ടെ കു​ട്ടി​യാ​ന​യെ നോ​ക്കു​ന്ന​തും ചി​ത്ര​ത്തി​ല്‍ കാ​ണാം. ത​മി​ഴ്‌​നാ​ട്ടി​ലെ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​യ പ​ര്‍​വീ​ണ്‍ ക​സ്വാ​ന്‍ ആ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. നേ​ര​ത്തെ വ​ന​ത്തി​ല്‍ കൂ​ട്ടം തെ​റ്റി​യ കു​ട്ടി​യാ​ന​യെ അ​മ്മ​യ്ക്ക​രി​കി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പോ​വു​ന്ന വ​ന​പാ​ല​ക സം​ഘ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളും ട്വി​റ്റ​റി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.