പന്തലും വിവാഹ വേദിയും മാത്രമല്ല, അതിഥികളെയും എത്തിച്ച് ഇവന്റ് കന്പനികൾ
Monday, October 25, 2021 9:51 PM IST
വിവാഹങ്ങൾ മനോഹരമാക്കാൻ വെഡിംഗ് പ്ലാനേഴ്സിന്റെ സഹായം തേടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്ക് മുന്‍പ് ബന്ധുക്കളും അയൽക്കാരുമെല്ലാം ചേർന്നാണ് വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തിയിരുന്നത്. ഇന്നതെല്ലാം ഇവന്റ് കന്പനികൾ ഏറ്റെടുത്തിരിക്കുന്നു. പലരും തങ്ങളുടെ സാന്പത്തിക സ്ഥിതിക്ക് അനുസരിച്ച് വിവാഹങ്ങൾ പ്ലാൻ ചെയ്യുന്നു. ലക്ഷങ്ങളും കോടികളും മുടക്കിയുള്ള വിവാഹങ്ങൾ ഇന്ന് പുതുമയില്ലാതായിരിക്കുന്നു.
വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന വിരുന്നുകാരുടെ എണ്ണവും ഭക്ഷണത്തിലെ വ്യത്യസ്തങ്ങളുമാണ് കുടുംബങ്ങളുടെയും വിവാഹിതരായവരുടെയും സ്റ്റാറ്റസിന്റെ അളവുകോൽ. ഇപ്പോഴിത വിവാഹത്തിന് അതിഥികളെയും എത്തിച്ചുകൊടുക്കുകയാണ് ഒരു ഇവന്റ് കന്പനി. ഉത്തരകൊറിയയിലാണ് സംഭവം.
വിവാഹിതരാകുന്ന ദമ്പതികൾക്ക് അവരുടെ വിവാഹ ചടങ്ങിൽ അതിഥികളായി അഭിനയിക്കാൻ എത്ര പേരെയാണോ ആവശ്യം അത്രയും പേരെ കമ്പനികൾ ഏർപ്പാടാക്കും. ദക്ഷിണ കൊറിയയിൽ വിവാഹങ്ങള്‍ക്ക് എത്രയാളുകള്‍ പങ്കെടുക്കുന്നു എന്നതിലാണ് കാര്യം. ആളുകളുടെ ഈ മനഃസ്ഥിതി മുതലെടുത്ത് നിരവധി കമ്പനികളാണ് 'വ്യാജ വിവാഹ അതിഥികളെ നൽകുന്ന ബിസിനസ്' ആരംഭിച്ചത്.