"തെ​റ്റ് ചെ​യ്യാ​ത്ത​വ​ർ പേ​ടി​ക്കേ​ണ്ട​തി​ല്ല ഗോ​പൂ'; വൈ​റ​ലാ​യി പോ​ലീ​സ് വീ​ഡി​യോ
Friday, April 16, 2021 7:43 PM IST
കേ​ര​ളാ പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത പു​തി​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. 'തെ​റ്റ് ചെ​യ്യാ​ത്ത​വ​ർ പേ​ടി​ക്കേ​ണ്ട​തി​ല്ല ഗോ​പൂ' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​ർ ഒ​രു ബൈ​ക്കി​ൽ മാ​സ്കും ഹെ​ൽ​മെ​റ്റും ഇ​ല്ലാ​തെ പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്.

പെ​ട്ടെ​ന്ന് ഇ​വ​ർ ബൈ​ക്ക് തി​രി​ച്ച് മു​ന്നാ​യി ചി​ത​റി​പോ​കു​ന്നു. ബൈ​ക്ക് ഓ​ടി​ച്ച​യാ​ൾ ബൈ​ക്കി​ൽ ത​ന്നെ പോ​യി. ര​ണ്ടാ​മ​ത്തെ​യാ​ൾ കു​റ​ച്ച് മു​ന്നോ​ട്ട് വ​ന്ന ശേ​ഷം ഓ​ടി​പ്പോ​കു​ന്നു. മൂ​ന്നാ​മ​ത്തെ​യാ​ൾ പ​തി​യെ ന​ട​ന്നി​ട്ട് മാ​സ്ക് മു​ഖ​ത്ത് വ​യ്ക്കു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ വാ​ഹ​നം മൂ​ന്നാ​മ​ന്‍റെ അ​ടു​ത്ത് നിർ​ത്തു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു. 35 സെ​ക്ക​ന്‍റ് മാ​ത്ര​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​മാ​ണി​ത്. വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.