ഏ​ഴാം ക്ലാ​സു​കാ​രന്‍റെ​ സ​ത്യ​സ​ന്ധ​​മാ​യ അ​വ​ധി അ​പേ​ക്ഷ; പൊ​ട്ടി​ച്ചി​രി​ച്ച് നെ​റ്റി​സ​ണ്‍​സ്
Wednesday, August 14, 2024 12:15 PM IST
കു​ട്ടി​ക​ളോ​ട് അ​വ​ര്‍ സ​ത്യ​സ​ന്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും അ​യ​ല്‍​ക്കാ​രും അ​ധ്യാ​പ​ക​രു​മൊ​ക്കെ പ​റ​യു​മ​ല്ലൊ. "നി​ങ്ങ​ള്‍ അ​ങ്ങ​നെ​യാ​ണൊ' എ​ന്ന് കു​ട്ടി​ക​ള്‍ ഒ​രി​ക്ക​ലും തി​രി​ച്ച് ചോ​ദി​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍ ഈ ​ഉ​പ​ദേ​ശം ഔ​ട്ടേ​റ്റ​ടാ​കാ​തെ, കാ​ല​യ​വ​നി​ക​യ്ക്കു​ള്ള​ല്‍ മ​റ​യാ​തെ തു​ട​രു​ന്നു.

ഇ​പ്പോ​ഴി​താ സ​ത്യ​സ​ന്ധ​നാ​യ ഒ​രു ബാ​ല​ക​ന്‍ താ​ന്‍ സ്‌​കൂ​ളി​ല്‍ വ​രി​ല്ലെ​ന്ന കാ​ര്യം അ​ധ്യാ​പി​ക​യെ അ​റി​യി​ച്ച ലീ​വ് ലെ​റ്റ​ര്‍ വൈ​റ​ലാ​കു​ന്നു. രാ​കേ​ഷ് എ​ന്ന ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഈ ​വി​ദ്വാ​ന്‍.

ഈ ​കു​ട്ടി ഹി​ന്ദി വാ​ക്കു​ക​ള്‍ ഇം​ഗ്ലീ​ഷി​ല്‍ എ​ഴു​തി​യാ​ണ് ക​ത്ത് ത​യാ​റാ​ക്കി​യ​ത്. ഔ​പ​ചാ​രി​ക വി​ലാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ച ആ​പ്ലി​ക്കേ​ഷ​നി​ല്‍ "മൈ ​ന​ഹി ഓം​ഗ, ന​ഹി ഓം​ഗ, ന​ഹി ഓം​ഗ ("ഞാ​ന്‍ വ​രി​ല്ല, ഞാ​ന്‍ വ​രി​ല്ല, ഞാ​ന്‍ വ​രി​ല്ല') എ​ന്നി​ങ്ങ​നെ മാ​ത്ര​മാ​ണ് എ​ഴു​തി​യ​ത്. ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം ക​ത്തി​ന് താ​ഴെ ന​ന്ദി പ​റ​ഞ്ഞശേ​ഷ​വും വ​രി​ല്ലെ​ന്ന കാ​ര്യം ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു എ​ന്ന​താ​ണ്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ക​ത്ത് വെ​റ​ലാ​യി. നി​ര​വ​ധി​പേ​ര്‍ ര​സ​ക​ര​മാ​യ ക​മന്‍റു​ക​ള്‍ പ​ങ്കു​വ​ച്ചു. "സ​ഹോ​ദ​രാ, ഇ​ന്നു​വ​രെ, ഞാ​ന്‍ ഇ​ത്ര​യും ക്ഷ​മ​യോ​ടെ​യും വി​ന​യ​ത്തോ​ടെ​യും ഒ​രു അ​പേ​ക്ഷ എ​ഴു​തി​യി​ട്ടി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. " ഈ ​കു​ട്ടി എ​ന്തു​കൊ​ണ്ട് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ഇ​ഷ്ട​​പ്പെ​ടു​ന്നി​ല്ല എ​ന്ന കാ​ര​ണം തി​ര​ക്ക​ണം. ഗൗ​ര​വ​മു​ള്ള​താ​കാം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.