സ്വാതന്ത്യവും മാര്‍ക്കറ്റിങ്ങും : രൂപമാറ്റത്തിന്‍റെ പിന്നാന്പുറ കാഴ്ചകളുമായി ബോബി ചെമ്മണ്ണൂര്‍
Thursday, May 19, 2022 11:54 AM IST
തൃശ്ശൂര്‍ പൂര നഗരിയിലൂടെ കുടയും പിടിച്ച് പതിവ് വേഷത്തില്‍ നിന്നും വ്യത്യസ്തനായി നടന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അദേഹത്തിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അദേഹം പങ്ക് വച്ചിരിക്കുന്നത്.

വെപ്പുതാടിയും മീശയും മുടിയുമൊക്കെ വച്ച് ഒരുങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണവ. മുണ്ടും കുപ്പായവുമിട്ട് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപെടാറുള്ള അദേഹം പൂരത്തിനെത്തിയപ്പോള്‍ ലുക്കാകെ മാറിയിരുന്നു.

പാന്‍റും ഷര്‍ട്ടുമായിരുന്നു വേഷം. താടിക്കും മീശക്കുമൊപ്പം മുടി പോണി ടെയില്‍ സ്റ്റെയിലിലാണ് കെട്ടിയത്. ഈ വേഷത്തില്‍ അദേഹത്തെ കണ്ട വീഡിയോയാണ് വൈറലായത്. സ്വാതന്ത്യവും മാര്‍ക്കറ്റിങ്ങും എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പങ്ക് വച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.