പ​ണ്ട് സിനിമ ലൊ​ക്കേ​ഷ​നി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു; ഇ​പ്പോ​ൾ പു​ല്ലു​വെ​ട്ടു​ന്നു!
സം​സ്ഥാ​ന​ത്ത് സി​നി​മ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് ക​ഴി​യു​ന്ന​ത്. സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ പ​ല സി​നി​മ​ക​ളും മ​റ്റ് സം​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ സി​നി​മ മേ​ഖ​ല​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​ർ മ​റ്റ് ജോ​ലി​ക​ളി​ലേ​ക്ക് തി​രി​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​മാ​കു​ക​യാ​ണ് സി​നി​മ ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന മ​ർ​ഫി​യു​ടെ ജീ​വി​തം. ജീ​വി​ക്കാ​നാ​യി ഇ​പ്പോ​ൾ പു​ല്ലു​വെ​ട്ടു​ന്ന ജോ​ലി ചെ​യ്യു​ക​യാ​ണ് മ​ർ​ഫി. മ​ർ​ഫി​യു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ വി​ളി​ക്ക​ണം എ​ന്ന കു​റി​പ്പോ​ടെ സി​നി​മ താ​ര​ങ്ങ​ൾ മ​ർ​ഫി​യു​ടെ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

തൃ​ശൂ​ർ ഭാ​ഗ​ത്തു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്!
മ​ർ​ഫി ആ​ന്‍റ​ണി സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ സ്ഥി​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ്. ലോ​ക്ഡൗ​ണി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ് നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു തൊ​ഴി​ൽ ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു. അ​ദ്ദേ​ഹ​ത്തി​ൻ​റെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വി​ളി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123