600 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കൊ​ണ്ട് മ​മ്മൂ​ട്ടി ചി​ത്രം!
Tuesday, September 7, 2021 1:36 AM IST
മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കൊ​ണ്ട് ത​യാ​റാ​ക്കി​യ മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ദ​ര്‍​ബാ​ര്‍ ക​ണ്‍ വെ​ൻ​ഷ​ന്‍ സെ​ന്‍റ​ര്‍ ബാ​ബു​ക്കാ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡാ​വി​ഞ്ചി സു​രേ​ഷ് ഇ​രു​പ​ത​ടി വ​ലു​പ്പ​മു​ള്ള മ​മ്മൂ​ട്ടി ചി​ത്രം ത​യ്യാ​റാ​ക്കി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ എം ​ടെ​ല്‍ മൊ​ബൈ​ല്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ അ​ന​സി​ന്‍റെ മൂ​ന്നു ഷോ​പ്പു​ക​ളി​ല്‍ നി​ന്നെ​ടു​ത്ത അ​റു​നൂ​റു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ആ​റാ​യി​രം മൊ​ബൈ​ല്‍ അ​ക്സ​സ​റീ​സും ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ​ള​രെ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട വ​സ്തു​വാ​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ചി​ത്ര​മാ​ക്കി മാ​റ്റാ​ന്‍ പ​ത്തു മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്തു. നി​റ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​വാ​യി​രു​ന്നെ​ങ്കി​ലും പൗ​ച്ചു​ക​ളും സ്ക്രീ​ൻ ഗാ​ഡ് ഡാ​റ്റാ കേ​ബി​ളും ഇ​യ​ര്‍​ഫോ​ണും ചാ​ര്‍​ജ​റും ഉ​ള്‍​പെ​ടു​ന്ന മൊ​ബൈ​ല്‍ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ചി​ത്ര​ത്തി​ന് സ​ഹാ​യ​ക​മാ​യി. മ​മ്മൂ​ട്ടി ആ​രാ​ധ​ക​നാ​യ എം ​ടെ​ല്‍ അ​ന​സി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യാ​ണ് ഈ ​ചി​ത്രം ചെ​യ്ത​ത്. ചി​ത്ര​ക​ല​യി​ലെ നൂ​റു മീ​ഡി​യ​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി ചെ​യ്യു​ന്ന​തി​ന്‍റെ എ​ഴു​പ​ത്തി അ​ഞ്ചാ​മ​ത്തെ മീ​ഡി​യ​മാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.