മ​മ്മൂ​ക്ക​യ്ക്ക് അ​ധ്യാ​പി​ക​യു​ടെ പി​റ​ന്നാ​ള്‍ ആ​ശം​സ; മ​റു​പ​ടി​യാ​യി ദേവികയ്ക്കു സ്മാ​ര്‍​ട്ട് ഫോ​ണ്‍
Wednesday, September 15, 2021 5:12 AM IST
അ​ങ്ക​മാ​ലി: ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ എ​ഴു​പ​താം പി​റ​ന്നാ​ളി​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന അ​ധ്യാ​പി​ക​യും മ​ഞ്ഞ​പ്ര സെ​ന്റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. പി​റ​ന്നാ​ള്‍ ആ​ശം​സ​യ്ക്കു മ​റു​പ​ടി​യാ​യി ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന ത​ന്‍റെ വി​ദ്യാ​ര്‍​ഥി​നി​ക്കു സ്മാ​ര്‍​ട്ട് ഫോ​ണ്‍ സ​മ്മാ​ന​മാ​യി കി​ട്ടി​യ​താ​ണു സ്‌​കൂ​ളി​ലെ സം​സ്‌​കൃ​തം അ​ധ്യാ​പി​ക ഡോ. ​ടി.​എ​ല്‍. ഫി​ലോ​മി​ന​യ്ക്കും സ്‌​കൂ​ളി​നും ആ​ഹ്ലാ​ദ​മാ​യ​ത്.

മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ലി​ന്റെ സം​ഘാ​ട​ക​ന്‍ റോ​ബ​ര്‍​ട്ട് വ​ഴി​യാ​ണ് അ​ധ്യാ​പി​ക ന​ട​ന് ആ​ശം​സാ സ​ന്ദേ​ശം കൈ​മാ​റി​യ​ത്. സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക കൃ​ഷ്ണ​യു​ടെ പ​ഠ​നാ​വ​ശ്യം കൂ​ടി ഫി​ലോ​മി​ന ടീ​ച്ച​ര്‍ ആ​ശം​സാ​സ​ന്ദേ​ശ​ത്തി​നൊ​പ്പം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ദേ​വി​ക​യു​ടെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി നി​ര്‍​വ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പി​ക എ​ഴു​തി​യ​റി​യി​ച്ചു.

തു​ട​ര്‍​ന്നു കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലിന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ വ​ഴി​യാ​ണു ദേ​വി​ക​യ്ക്കു ഫോ​ണ്‍ എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. പ​ഠ​ന​ത്തി​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്കെ​ത്താ​നു​ള്ള മ​മ്മൂ​ട്ടി​യു​ടെ വി​ജ​യാ​ശം​സ​യും ഫോ​ണി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​ധ്യാ​പി​ക ബി​ന്ദു വ​ര്‍​ക്കി​യും അ​ധ്യാ​പി​ക ഡോ. ​ടി.​എ​ല്‍. ഫി​ലോ​മി​ന​യും ചേ​ര്‍​ന്നു ദേ​വി​ക​യ്ക്കു ഫോ​ണ്‍ കൈ​മാ​റി. പ്രി​യ​പ്പെ​ട്ട മ​ഹാ​ന​ട​നും കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​റി​നും ഫി​ലോ​മി​ന ടീ​ച്ച​റി​നും ന​ന്ദി​യ​റി​യി​ക്കാ​ന്‍ ദേ​വി​ക മ​റ​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.