ഓട്ടോയിൽ വന്നിറങ്ങി മിസ് ഇന്ത്യ റണ്ണറപ്പ്; കാര്യമറിഞ്ഞപ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ
കോ​ള​ജി​ലെ അ​നു​മോ​ദ​ന ച​ട​ങ്ങി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ വ​ന്നി​റ​ങ്ങി​യ മി​സ് ഇ​ന്ത്യാ റ​ണ്ണ​റ​പ്പാ​യ മ​ന്യ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മും​ബൈ​യി​ല്‍ മ​ന്യ പ​ഠി​ക്കു​ന്ന താ​ക്കൂ​ര്‍ കോ​ളേ​ജ് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് കൊ​മേ​ഴ്സി​ലാ​ണ് അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ച്ഛ​ന്‍ ഓം​പ്ര​കാ​ശ് സിം​ഗ് ഓ​ടി​ച്ച ഓ​ട്ടോ​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വ​ന്നി​റ​ങ്ങു​ന്ന മ​ന്യ​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ച​ട​ങ്ങി​നി​ടെ ത​നി​ക്ക് ല​ഭി​ച്ച കി​രീ​ടം അ​മ്മ​യ്ക്കും അ​ച്ഛ​നും മ​ന്യ വ​ച്ചു​കൊ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഈ ​അ​മ്മ​യു​ടെ​യും അ​ച്ഛ​ന്‍റെയും മ​ക​ളാ​യ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഇ​ന്ന് താ​ന്‍ ഇ​ന്ത്യ​യു​ടെ പു​ത്രി​യാ​ണെ​ന്നും മ​ന്യ പ​റ​യു​ന്നു. ക​ഷ്ട​പ്പാ​ടു​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റി​യ മ​ന്യ​ക്ക് നാ​നാ​ഭാ​ഗ​ത്തു നി​ന്നും പ്ര​ശം​സ​ക​ളെ​ത്തി​യി​രു​ന്നു. ഈ ​വ​ര്‍​ഷ​ത്തെ മി​സ് ഇ​ന്ത്യാ ടൈ​റ്റി​ല്‍ ല​ഭി​ച്ച​ത് മാ​ന​സ വാ​ര​ണാ​സി​ക്കാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.