പാ​നി​പൂ​രി​കൊ​ണ്ട് കി​രീ​ട​വും മാ​ല​യും; വ​ധു​വി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ
വി​വാ​ഹ​ത്തി​ന് വ​ധു​വാ​യാ​ലും വ​ര​നാ​യാ​ലും മേ​ക്ക​പ്പ് ഇ​ടാ​റു​ണ്ട്. സ്വ​ർ​ണ​വും മ​റ്റും കൊ​ണ്ട് ശ​രീ​ര​മാ​കെ അ​ല​ങ്ക​രി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് ത​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട വി​ഭ​വ​മാ​യ പാ​നി​പൂ​രി കൊ​ണ്ട് കി​രീ​ട​വും മാ​ല​യു​മൊ​ക്കെ ധ​രി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ആ​ർ​തി ബാ​ലാ​ജി​യാ​ണ് ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പാ​നി​പൂ​രി‌​യോ​ടു​ള്ള ഇ​ഷ്ട​മാ​ണ് അ​ക്ഷ​യ​യെ കൊ​ണ്ട് ഇ​ങ്ങ​നെ ചെ​യ്യി​പ്പി​ച്ച​ത്. വ​ര​നോ​ടും ബ​ന്ധു​ക്ക​ളോ​ടും ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രും സ​മ്മ​തി​ച്ചു. വ​സ്ത്ര​ത്തി​ലോ ച​ർ​മ്മ​ത്തി​ലോ ഒ​രു പാ​ടു​പോ​ലും വീ​ഴ്ത്താ​തെ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് അ​ക്ഷ​യ​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

'എ​ന്‍റെ സു​ന്ദ​രി​യാ​യ വ​ധു അ​ക്ഷ​യ​യ്ക്കും വ​ര​ൻ അ​ഭി​ഷേ​കി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഈ ​മേ​ക്ക​പ്പ് പു​ല​ർ​ച്ചെ 3 മ​ണി​ക്ക് ചെ​യ്തു, ഈ ​വീ​ഡി​യോ വൈ​കു​ന്നേ​രം 3 മ​ണി​ക്കാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ക​ളി​ക​ൾ തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​ൻ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത​വും അ​നി​വാ​ര്യ​വു​മാ​യ ഭാ​ഗ​മാ​ണ്!' - മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ ആ​ർ​തി കു​റി​ച്ചു. ഇ​തു​വ​രെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 4.7 മി​ല്യ​ണി​ല​ധി​കം പേ​ർ വീ​ഡി​യോ ക​ണ്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123